ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു

Published : Nov 19, 2019, 08:01 PM ISTUpdated : Nov 19, 2019, 08:27 PM IST
ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു

Synopsis

കൊയിലാണ്ടി നൊച്ചാട് നെല്ലിയുള്ളകണ്ടി ഗഫൂറിന്റെ മകൻ നിസാം(21) പേരാമ്പ്ര പാറമ്മൽ അസ്ലം (22) എന്നിവരാണ് മരിച്ചത് ടോറസ് വാഹനങ്ങൾ സ്ഥിരമായി അപകടങ്ങൾക്ക് കാരണമാകുന്നുവെന്ന്  ആരോപിച്ച് നാട്ടുകാർ  വാഹനങ്ങൾ തടഞ്ഞിട്ടു

കൽപ്പറ്റ: കോഴിക്കോട് ഊട്ടി അന്തർസംസ്ഥാന പാതയിൽ കാപ്പംകൊല്ലി 46 ൽ ബൈക്കും ടോറസ് ലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. ബൈക്ക് യാത്രികരായ കൊയിലാണ്ടി നൊച്ചാട് നെല്ലിയുള്ളകണ്ടി ഗഫൂറിന്റെ മകൻ നിസാം(21), പേരാമ്പ്ര പാറമ്മൽ അസ്ലം (22) എന്നിവരാണ് മരിച്ചത്.

ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം. കോഴിക്കോട് ഭാഗത്തു നിന്നും വരികയായിരുന്ന ലോറിയും മേപ്പാടിയിലേക്ക് പോവുകയായിരുന്ന ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്. അടിയിൽ കുടുങ്ങിയ നിസാമിനെയും അസ്ലമിനെയും 30 മീറ്ററോളം ദൂരത്തേക്ക് ലോറി വലിച്ചിഴച്ചു.

അപകടത്തെത്തുടർന്ന് ലോറി ഡ്രൈവർ മേപ്പാടി പോലീസ് സ്റ്റേഷനിൽ ഹാജരായി. ഓടിക്കൂടിയ നാട്ടുകാരാണ് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചത്. വൈകിട്ട് നാലരയോടെ നിസാമും രാത്രി ഏഴരയോടെ അസ്ലമും മരിച്ചു. ടോറസ് വാഹനങ്ങൾ സ്ഥിരമായി അപകടങ്ങൾക്ക് കാരണമാകുന്നുവെന്ന്  ആരോപിച്ച് നാട്ടുകാർ  വാഹനങ്ങൾ തടഞ്ഞിട്ടു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പറഞ്ഞാൽ പറഞ്ഞതാണ്! ആപ്പിള്‍ ചിഹ്നത്തിൽ മത്സരിച്ച ജയിച്ച സ്ഥാനാര്‍ത്ഥി നന്ദി പറയാൻ വീടുകളിലെത്തിയത് ആപ്പിളുകളുമായി
ക്രൂയിസ് കപ്പലിലെ ജോലി, നിലമ്പൂരിൽ മാത്രം വിനോദ് ജോൺ പറ്റിച്ചത് 30 പേരെ, ഉഡുപ്പി യാത്രയ്ക്കിടെ അറസ്റ്റ്