രാവിലെ സ്കൂളിലേക്ക് പോകുന്നതിനിടെ ഫോൺ യൂബ‍‍‌ർ ഓട്ടോയിൽ മറന്നു വച്ച് അധ്യാപിക, ലൊക്കേഷൻ വച്ച് മണിക്കൂറുകൾക്കുള്ളിൽ കണ്ടെത്തി പൊലീസ്

Published : Jan 22, 2026, 09:20 AM IST
Mobile Phone Stolen

Synopsis

തിരുവനന്തപുരത്ത് യൂബർ ഓട്ടോയിൽ അധ്യാപിക മറന്നുവെച്ച മൊബൈൽ ഫോൺ സിറ്റി സൈബർ സെൽ ഒരു മണിക്കൂറിനുള്ളിൽ കണ്ടെത്തി പൊലീസ്. ലൊക്കേഷൻ പരിശോധിച്ച് ഡ്രൈവറുമായി ബന്ധപ്പെട്ടാണ് പൊലീസ് ഫോൺ വീണ്ടെടുത്തത്. ഡിസിപി ടി. ഫറാഷ് അധ്യാപികയ്ക്ക് ഫോൺ കൈമാറി.

തിരുവനന്തപുരം: യൂബർ ഓട്ടോയിൽ മറന്നു വെച്ച അധ്യാപികയുടെ മൊബൈൽ ഫോൺ മണിക്കൂറുകൾക്കുള്ളിൽ കണ്ടെത്തി തിരുവനന്തപുരം സിറ്റി സൈബർ സെൽ. ഇന്ന് രാവിലെ സ്കൂളിലേക്ക് പോകുന്നതിനിടെയാണ് പ്രീതി എന്ന അധ്യാപികയ്ക്ക് തന്‍റെ മൊബൈൽ ഫോൺ യൂബർ ഓട്ടോറിക്ഷയിൽ വെച്ച് നഷ്ടമായത്. ഫോൺ നഷ്ടപ്പെട്ടത് മനസിലായതോടെ വിവരം ഉടൻ തന്നെ തിരുവനന്തപുരം സിറ്റി സൈബർ സെല്ലിൽ പരാതിപ്പെട്ടു. ഇതോടെ സൈബർ സെൽ ഉദ്യോഗസ്ഥരായ ദിനേഷ്‌ കുമാർ, ശ്രീജിത്ത്, ഷിനുരാജ് എന്നിവർ നടത്തിയ അന്വേഷണത്തിൽ ഒരു മണിക്കൂറിനുള്ളിൽ തന്നെ ഫോൺ കണ്ടെത്താൻ സാധിച്ചു. ഡ്രൈവറും ഫോൺ ശ്രദ്ധിച്ചിരുന്നില്ല. ലൊക്കേഷൻ പരിശോധിച്ചപ്പോൾ നഗരത്തിലുണ്ടെന്നത് മനസിലാക്കിയ പൊലീസ് ഡ്രൈവറുമായി ബന്ധപ്പെട്ടാണ് ഫോൺ കണ്ടെത്തിയത്. വിവരം അറിയിച്ച് വീണ്ടെടുത്ത മൊബൈൽ ഫോൺ ഡിസിപി ടി. ഫറാഷ് അധ്യാപികയ്ക്ക് കൈമാറി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കല്ലേക്കാട് വ്യാസവിദ്യാപീഠം ഹോസ്റ്റലിൽ പ്ലസ് വൺ വിദ്യാർത്ഥിനി തൂങ്ങി മരിച്ചനിലയിൽ; മകളുടെ മരണത്തിന് കാരണം റാഗിങ്ങെന്ന് അച്ഛൻ
'പെട്ടു പെട്ടു പെട്ടു'! ഇരിങ്ങാലക്കുടയിൽ കളിക്കുന്നതിനിടയിൽ രണ്ടര വയസുകാരിയുടെ തലയിൽ അലുമിനിയം കലം കുടുങ്ങി; രക്ഷകരായി അഗ്നിശമന സേന