ഉറങ്ങിപ്പോയ വിദ്യാർത്ഥിയെ അദ്ധ്യാപകർ ശ്രദ്ധിച്ചില്ല; ഒറ്റപ്പാലത്ത് യുകെജി വിദ്യാർത്ഥിയെ ക്ലാസിലിട്ട് പൂട്ടി

By Web TeamFirst Published Dec 10, 2019, 2:06 PM IST
Highlights

ക്ലാസിൽ കുട്ടി ഉറങ്ങിക്കിടക്കുന്നത് ശ്രദ്ധിക്കാതെ ക്ലാസ്മുറിയും സ്കൂളും അടച്ച് ബന്ധപ്പെട്ടവർ പോകുകയായിരുന്നു. വൈകിട്ട് അഞ്ച് മണിയോടെ വീട്ടുകാർ എത്തിയാണ് കുട്ടിയെ കണ്ടെത്തിയത്. 

പാലക്കാട്: പാലക്കാട് ഒറ്റപ്പാലത്ത് യുകെജി വിദ്യാർത്ഥിയെ സ്കൂൾ അധികൃതർ ക്ലാസ് മുറിയിൽ പൂട്ടിയിട്ടു. ഉറങ്ങിപ്പോയ കുഞ്ഞിനെയാണ് സ്കൂൾ അധികൃതർ പൂട്ടിയിട്ടത്. ഇന്നലെ വൈകിട്ട് വാണിയംകുളം പത്തംകുളം സ്കൂളിലാണ് സംഭവം. സ്കൂൾ സമയം കഴിഞ്ഞ് ഏറെ കഴിഞ്ഞിട്ടും കുട്ടിയെ കാണാത്തതിനെ തുടർന്ന് മാതാപിതാക്കൾ അന്വേഷിച്ചെത്തിയപ്പോഴാണ് കുട്ടിയെ ക്ലാസിനുള്ളിൽ കണ്ടെത്തിയത്. 

"

കുട്ടി ഉറങ്ങിപോകുകയായിരുന്നുവെന്നാണ് മനസിലാക്കാൻ കഴിയുന്നത്. ക്ലാസിൽ കുട്ടി ഉറങ്ങിക്കിടക്കുന്നത് ശ്രദ്ധിക്കാതെ ക്ലാസ്മുറിയും സ്കൂളും അടച്ച് ബന്ധപ്പെട്ടവർ പോകുകയായിരുന്നു. വൈകിട്ട് അഞ്ച് മണിയോടെ വീട്ടുകാർ എത്തിയാണ് കുട്ടിയെ കണ്ടെത്തിയത്. അബദ്ധംപറ്റിയതാണെന്ന് സ്കൂൾ അധികൃതർ വിശദീകരിക്കുന്നു. വീട്ടുകാരോട് മാപ്പ് പറഞ്ഞെന്നും സ്കൂ‌ൾ അധികൃതർ അറിയിച്ചു.

നാട്ടുകാരിലൊരാൾ സ്കൂളിൽ നിന്ന് സമൂഹമാധ്യമങ്ങളിൽ ലൈവ് വന്നതോടെയാണ് സംഭവം വിവാദമാകുന്നത്. ഗുരുതരമായ അനാസ്ഥയാണ് സ്കൂൾ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായത്. എങ്കിലും മാപ്പ് പറ‍ഞ്ഞ സ്ഥതിക്ക് പരാതിയുമായി മുന്നോട്ട് പോകാനില്ലെന്നാണ് കുട്ടിയുടെ രക്ഷിതാക്കളുടെ നിലപാട്. 

click me!