പ്രവാസികൾക്ക് സ്നേഹയാത്രയുമായി ഉള്ളിയേരി ഗ്രാമപഞ്ചായത്ത്

Web Desk   | Asianet News
Published : Jun 25, 2020, 11:01 PM ISTUpdated : Jun 25, 2020, 11:29 PM IST
പ്രവാസികൾക്ക് സ്നേഹയാത്രയുമായി ഉള്ളിയേരി ഗ്രാമപഞ്ചായത്ത്

Synopsis

ഇന്ത്യൻ എംബസിയിൽ പേര് രജിസ്റ്റർ ചെയ്തവർക്കാണ് യാത്ര സൗകര്യം ഒരുങ്ങുക. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ എല്ലാ നിബന്ധനകൾക്ക് വിധേയമായാണ് യാത്ര.

കോഴിക്കോട്: ഉള്ളിയേരി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്തിലെ പ്രവാസികൾക്ക് കുറഞ്ഞ ചെലവിൽ നാട്ടിലെത്താൻ സ്നേഹനാണയം പദ്ധതിയിലൂടെ ചാർട്ടേഡ് വിമാനത്തിൽ സ്നേഹയാത്രയ്ക്ക് അവസരമൊരുക്കുന്നു.
ദുബായിൽ സാമൂഹിക പ്രവർത്തകൻ ആയ റയീസ് പൊയിലുങ്കലിന്റെ സഹായത്തോടെ ഷാർജ, റാസൽഖൈമ എന്നിവിടങ്ങളിൽ നിന്ന് കോഴിക്കോട്, കണ്ണൂർ വിമാനത്താവളത്തിലേക്ക് നാല് വിമാനങ്ങൾ ഉള്ളിയേരിയിലെ പ്രവാസികൾക്കായി സ്നേഹയാത്ര നടത്തും.

ഇന്ത്യൻ എംബസിയിൽ പേര് രജിസ്റ്റർ ചെയ്തവർക്കാണ് യാത്ര സൗകര്യം ഒരുങ്ങുക. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ എല്ലാ നിബന്ധനകൾക്ക് വിധേയമായാണ് യാത്ര. ചാർട്ടേർഡ് ഫ്ലൈറ്റിൽ ടിക്കറ്റ് ലഭിക്കുവാൻ https://forms.gle/u1JjD46rBNwiV2Y38 എന്ന ലിങ്കിൽ ക്ലിക് ചെയ്ത് രജിസ്റ്റർ ചെയ്യുക.

ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്യാത്തവർക്ക് https://cgidubai.gov.in/covid_register/  എന്ന ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് 00971552692869, 0555392757, 9947255621 ഏന്നീ നമ്പറുകളിലോ pravasisnehananayam@gmail.com എന്ന മെയിൽ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മുന്നറിയിപ്പുമായി പഞ്ചായത്തംഗം, 2 ദിവസത്തേക്ക് ആരോടും പറയില്ല; ഒന്നും നടന്നില്ലേൽ സിസിസിടിവി പുറത്ത് വിടും, മോഷ്ടിച്ചത് റേഡിയോ
കേരള പൊലീസും കർണാടക പൊലീസും കൈകോർത്തു, പട്ടാപ്പകൽ യുവാവിനെ തട്ടിക്കൊണ്ടുപോയ ആന്ധ്ര സംഘത്തെ പിടികൂടി