അമരവിള എക്സൈസ് ഓഫീസിനായി തറക്കല്ലിടുന്ന ഭൂമിയിൽ മണ്ണ് മാറ്റി; കണ്ടെത്തിയത് ഭൂമിക്കടിയിലേക്ക് തുരങ്കം

Published : Jul 23, 2024, 10:32 AM ISTUpdated : Jul 23, 2024, 10:36 AM IST
അമരവിള എക്സൈസ് ഓഫീസിനായി തറക്കല്ലിടുന്ന ഭൂമിയിൽ മണ്ണ് മാറ്റി; കണ്ടെത്തിയത് ഭൂമിക്കടിയിലേക്ക് തുരങ്കം

Synopsis

ഇരുമ്പ് തകിട് വെച്ച് മറച്ച രീതിയിലുള്ളതാണ് തുരങ്കം. വര്‍ഷങ്ങളുടെ പഴക്കമുള്ളതാണിതെന്ന് സംശയിക്കുന്നു

തിരുവനന്തപുരം: അമരവിളയിൽ തുരങ്കം കണ്ടെത്തി. എക്സൈസ് റെയ്ഞ്ച് ഓഫിസിന് തറക്കല്ലിടുന്ന ഭൂമിയിലാണ് തുരങ്കം കണ്ടെത്തിയത്. ഭൂമിയുടെ പുറക് വശത്ത് മണ്ണ് മാറ്റിയപ്പോഴാണ് ഇത്. ഇരുമ്പ് തകിട് വെച്ച് അടച്ച നിലയിലുള്ളതാണ് തുരങ്കം. ഇതിന് വര്‍ഷങ്ങളുടെ പഴക്കം ഉള്ളതായി സംശയിക്കുന്നു. സ്ഥലത്ത് പുരാവസ്തു വകുപ്പ് പരിശോധന നടത്തുമെന്നാണ് വിവരം. കഷ്ടിച്ച് ഒരാൾക്ക് മാത്രം നൂഴ്ന്ന് ഇറങ്ങാൻ സാധിക്കുന്ന നിലയിലുള്ളതാണിത്. ആരാണ് ഇത് നിര്‍മ്മിച്ചതെന്നടക്കം യാതൊരു വിവരങ്ങളും ലഭ്യമല്ല.

PREV
click me!

Recommended Stories

പര്യടനത്തിന് പോയ സ്ഥാനാർത്ഥിക്കും സംഘത്തിനും നേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം, റോഡിലെ കുഴിയിൽ കാട്ടാന വീണതിനാൽ അത്ഭുതരക്ഷ
സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം