
കഴക്കൂട്ടം: ഇന്ത്യയിലെ ആദ്യത്തെ അണ്ടര്‍വാട്ടര്‍ ടണല്‍ എക്സ്പോ തിരുവനന്തപുരത്ത് പ്രദര്‍ശനം തുടരുന്നു. കടലിലെയും കായലിലെയും വിവിധയിനം മത്സ്യങ്ങളുടെ അപൂര്‍വ്വ പ്രദര്‍ശനമാണ് എക്സ്പോയിലുള്ളത്.
കൂറ്റന്‍ നീരാളിയുടെ കവാടം കടന്നാല്‍ പിന്നെ കടലിലെ അത്ഭുതങ്ങളെ നടന്ന് കാണാം. മത്സ്യങ്ങള്‍ തൊട്ടുരുമ്മി നീന്തുന്നത് തൊട്ടറിയാം. കടല്‍പ്പുറ്റുകളും പലനിറത്തിലുള്ള മീനുകൾ കയ്യെത്തും ദൂരത്തുണ്ട്. 18 രാജ്യങ്ങളില്‍ നിന്നുള്ള 1600ലധികം മത്സ്യങ്ങളാണ് പ്രദര്‍ശനത്തിനുള്ളത്. ആറരക്കോടി രൂപ മുതല്‍ മുടക്കില്‍ കൊച്ചി ആസ്ഥാനമായ നീല്‍ എന്‍റര്‍ടെയ്ന്‍മെന്‍റാണ് എക്സ്പോ ഒരുക്കിയത്.
ഇന്തോനേഷ്യയില്‍ നിന്നുള്ള ഗൗരാമി, പിരാന, അരാപൈമ,ഓസ്കര്‍ തുടങ്ങിയ കടല്‍മത്സ്യങ്ങളെകാണാന്‍ സന്ദര്‍ശകരുടെ വലിയ തിരക്കാണുള്ളത്. പറന്ന് നടന്ന് അത്ഭുതപ്പെടുത്തുന്ന മത്സ്യങ്ങളും എക്സ്പോയിലെ താരങ്ങളായിട്ടുണ്ട്.
സംഘാടകര്‍ വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് നടത്തിയ പഠനത്തിന് ശേഷമാണ് തുരങ്കം നിര്‍മ്മിച്ചത്. കഴക്കൂട്ടം ടെക്നോപാര്‍ക്കിന് സമീപം മാര്‍ച്ച് 11 വരെയാണ് പ്രദര്‍ശനം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam