മാഹി കനാലില്‍ അഴുകിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം, തലയില്‍ വെള്ള തോര്‍ത്ത് കൊണ്ട് കെട്ടിയിട്ട നിലയിൽ

Published : Jul 30, 2025, 06:27 PM IST
woman dead body

Synopsis

നൈറ്റി ധരിച്ച നിലയില്‍ കമിഴ്ന്നു കിടക്കുന്ന മൃതദേഹത്തിന്റെ മുഖം വ്യക്തമല്ല.

കോഴിക്കോട്: വടകര - മാഹി കനാലില്‍ സ്ത്രീയുടെ അഴുകിയ മൃതദേഹം കണ്ടെത്തി. തോടന്നൂര്‍ കവുന്തന്‍ നടപാലത്തിനടുത്താണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്. ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹം അഴുകിയ നിലയിലാണ്. നൈറ്റി ധരിച്ച നിലയില്‍ കമിഴ്ന്നു കിടക്കുന്ന മൃതദേഹത്തിന്റെ മുഖം വ്യക്തമല്ലെന്നാണ് പൊലീസ് പറയുന്നത്.

ഇവരുടെ തലയില്‍ വെള്ള തോര്‍ത്ത് കൊണ്ട് കെട്ടിയിട്ടുണ്ട്. ഇടത് കൈയില്‍ കറുപ്പും കാവിയും ചരടും കെട്ടിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. വടകര പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം വടകര ജില്ല ആശുപത്രിയിലേക്ക് മാറ്റി. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്, തൃശൂർ എറണാകുളം ജില്ലാ അതിർത്തിയിൽ ഇനി അഞ്ച് ദിവസം ഡ്രൈ ഡേ
കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ കൂട്ടാളി ഇമ്രാൻ കൊച്ചിയിൽ പിടിയിൽ, തെങ്കാശിയിൽ ബാലമുരുകനെ കണ്ടെത്തി പൊലീസ്