കേരളത്തിൽ പുതിയ ഗ്രീൻഫീൽഡ് പാത സംബന്ധിച്ച് ഉറപ്പ് ലഭിച്ചെന്ന് വി മുരളീധരൻ

Published : Sep 06, 2021, 10:28 PM IST
കേരളത്തിൽ പുതിയ ഗ്രീൻഫീൽഡ് പാത സംബന്ധിച്ച് ഉറപ്പ് ലഭിച്ചെന്ന് വി മുരളീധരൻ

Synopsis

നിലവിൽ പ്രവർത്തി നടക്കുന്ന കന്യാകുമാരി  മുംബൈ ദേശീയ പാതയുടെ പണി വേഗത്തിലാക്കാനും കേന്ദ്രമന്ത്രി നിർദേശം നൽകിയെന്ന് വി.മുരളീധരൻ പറഞ്ഞു...

കോഴിക്കോട്: കോഴിക്കോട് നിന്നു പാലക്കാട് വഴി കോയമ്പത്തൂരേക്ക് പുതിയ ഗ്രീൻ ഫീൽഡ് പാത സംബന്ധിച്ച് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയിൽ നിന്ന് ഉറപ്പ് ലഭിച്ചതായി വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. സംസ്ഥാന സർക്കാരിൽ നിന്ന് പദ്ധതി നിർദേശം ലഭിച്ചാലുടൻ ഇക്കാര്യത്തിൽ അനുകൂല തീരുമാനം കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നുണ്ടാകും. കൂടാതെ  വനഭൂമി ഏറ്റെടുക്കാതെ  മൈസൂരിനെയും കോഴിക്കോടിനെയും ബന്ധിപ്പിക്കുന്ന ബദൽ പാതയ്ക്കും കേന്ദ്രം സന്നദ്ധത അറിയിച്ചിട്ടുണ്ട്. 

നിലവിൽ പ്രവർത്തി നടക്കുന്ന കന്യാകുമാരി  മുംബൈ ദേശീയ പാതയുടെ പണി വേഗത്തിലാക്കാനും കേന്ദ്രമന്ത്രി നിർദേശം നൽകിയെന്ന് വി.മുരളീധരൻ പറഞ്ഞു. തലശ്ശേരി – മാഹി – വടകര ബൈപാസുകളുടെയും കോഴിക്കോട് ബൈപാസിന്റെയും പണി വേഗത്തിലാക്കുന്നതിനും നടപടി സ്വീകരിക്കും . 

മലബാർ ചേംമ്പർ ഓഫ് കോമേഴ്സ് ഭാരവാഹികളോടൊപ്പം  നിതിൻ ഗഡ്കരിയെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു വി. മുരളീധരൻ.  ചേംമ്പർ ഓഫ് കോമേഴ്സ് പ്രസിഡന്റ് ഹസീബ് അഹമ്മദ്, വൈസ്  പ്രസിഡൻറ് നിത്യാനന്ദ് കാമത്ത്, സെക്രട്ടറി മെഹബൂബ്, ബിജെപി സംസ്ഥാന സെക്രട്ടറി പി. രഘുനാഥ്, കോഴിക്കോട് കോർപ്പറേഷൻ കൗൺസിലർ നവ്യാ ഹരിദാസ് തുടങ്ങിയവരും നിതിൻ ഗഡ്കരിയെ കാണാനെത്തിയ സംഘത്തിലുണ്ടായിരുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സൗജന്യ യാത്ര വമ്പൻ ഹിറ്റ്! ദിവസം 400 സൗജന്യ ഷട്ടിൽ സർവീസുകൾ, പ്രയോജനപ്പെടുത്തിയത് 8400 പേർ; ഐഎഫ്എഫ്കെയിൽ താരമായി കേരള സവാരി
ഓട്ടോറിക്ഷക്ക് പൊലീസ് കൈ കാണിച്ചു, ഇറങ്ങിയോടി 2 പേർ, പിന്തുടര്‍ന്ന് പിടികൂടി, കഞ്ചാവ് പിടിച്ചു