സര്‍ക്കാര്‍ മ്യഗാശുപത്രിയില്‍ വാക്‌സിനെടുത്ത നായകള്‍ ചത്തതായി പരാതി

Published : Apr 18, 2021, 07:30 PM IST
സര്‍ക്കാര്‍ മ്യഗാശുപത്രിയില്‍ വാക്‌സിനെടുത്ത നായകള്‍ ചത്തതായി പരാതി

Synopsis

സര്‍ക്കാര്‍ മ്യഗാശുപത്രിയില്‍ വാക്‌സിനെടുത്ത നായകള്‍ ചത്തതായി പരാതി. ഇക്കാനഗറില്‍ അനു-സജിത ദമ്പതികളുടെ ഉടമസ്ഥതയിലുള്ള മുന്തിയിനം നായ്ക്കളാണ് വാക്‌സിന്‍ കുത്തിവെച്ചതോടെ ചത്തത്. 

ഇടുക്കി: സര്‍ക്കാര്‍ മ്യഗാശുപത്രിയില്‍ വാക്‌സിനെടുത്ത നായകള്‍ ചത്തതായി പരാതി. ഇക്കാനഗറില്‍ അനു-സജിത ദമ്പതികളുടെ ഉടമസ്ഥതയിലുള്ള മുന്തിയിനം നായ്ക്കളാണ് വാക്‌സിന്‍ കുത്തിവെച്ചതോടെ ചത്തത്. കൊവിഡ് പടരുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ സ്വീകരിക്കാതെ ചികിത്സ നടത്തിയതാണ് മ്യഗങ്ങള്‍ ചാകാന്‍ കാരണമെന്നാണ് ദമ്പതികളുടെ ആരോപണം. 

കഴിഞ്ഞ 12 നാണ് സൈലന്റുവാലി റോഡിലെ സര്‍ക്കാര്‍ മ്യഗാശുപത്രിയില്‍ ലാബര്‍ ഡോഗ്, ജര്‍മ്മന്‍ ഷിപ്പിയാഡ് ,  നെര്‍ജിയന്‍ മുണ്ടേ ഹണ്ട് എന്നീ ഇടത്തില്‍പ്പെട്ട നായ്ക്കളെ വാക്‌സിന്‍ കുത്തിവെയ്ക്കാന്‍ എത്തിച്ചത്. വാക്‌സിനെടുത്ത തൊട്ടടുത്ത ദിവസം നായകള്‍ക്ക് അസ്വസ്ഥ അനുഭവപ്പെടാന്‍ തുടങ്ങി. ഭക്ഷണം നല്‍കിയെങ്കിലും മൂന്നെണ്ണവും ചത്തു. 

കൊവിഡ് പടരുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാത്തതാണ് മിണ്ടാപ്രാണികള്‍ ചാകാന്‍ കാരണമെന്നാണ് സജിത പറയുന്നത്. ഇക്കാനഗര്‍ സ്വദേശികളായ ദമ്പതികള്‍ക്ക് വീടിന് സമീപത്തുള്ള ഫാമില്‍ ആട്, കോഴി, താറാവ് പട്ടി തുടങ്ങിയ നിരവധി മ്യഗങ്ങളാണുള്ളത്. നാല്‍പ്പത്തിയ അയ്യായിരം രൂപ മുടക്കിയാണ് മുന്തിയിനം നായക്കളെ വാങ്ങിയത്. 

എട്ട് പട്ടികളില്‍ മൂന്നെണ്ണം ചത്തതോടെ മറ്റുള്ളവരെ സംരക്ഷിക്കാന്‍ അറിയാവുന്നതെല്ലാം ചെയ്യുകയാണ് ഇവര്‍. ആശുപത്രിയിലെത്തുന്ന പട്ടികള്‍ക്ക് ഇഞ്ചക്ഷന്‍ നല്‍കുന്ന സമയത്ത് മാസ് വെയ്ക്കുന്നത് പതിവാണ്. എന്നാല്‍ ഇത്തരം മാസ്‌കുകള്‍ വ്യത്തിയാക്കാതെ ഉപയോഗിക്കുന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. ആശുപത്രിയില്‍ ചികില്‍സയ്‌ക്കെത്തിച്ച മറ്റു മൃഗങ്ങളും ഇത്തരത്തില്‍ ചത്തതായി ആരോപണമുണ്ട്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഒരാഴ്ചയ്ക്കിടയിൽ ഇത് രണ്ടാം തവണ, കോവളത്ത് വീണ്ടും കടലാമ ചത്ത് തീരത്തടിഞ്ഞു
നോവായി ഒൻപത് വയസ്സുകാരി, ബ്രേക്ക് നഷ്ടമായ ലോറിയിടിച്ചത് അമ്മയോടൊപ്പം സ്കൂട്ടറിൽ പോകവേ; ഏഴ് പേര്‍ ചികിത്സയിൽ