
പാലക്കാട്: വടക്കഞ്ചേരി ചുവട്ട്പാടത്ത് ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു. കോട്ടയം പാമ്പാടി സ്വദേശി 25 വയസുള്ള സനലാണ് മരിച്ചത്. ദേശീയപാതയിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ ബൈക്കിടിച്ചാണ് അപകടം. ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്. സനൽ ബാംഗ്ലൂരിലേക്ക് പോകും വഴിയായിരുന്നു അപകടം.
കൂടെയുണ്ടായിരുന്ന സുഹൃത്ത് ലിവിയോണിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവിടെ ഇതിന് മുമ്പും അപകടമുണ്ടായിട്ടുണ്ട്. ഇവിടെ വാഹനം നിർത്തിയിടരുതെന്ന് നിർദേശം ഉണ്ടായിരുന്നു. നേരത്തെ ഇവിടെ അപകടമുണ്ടായതിന്റെ പശ്ചാത്തലത്തിലായിരുന്നു നിർദേശം. എന്നാൽ വീണ്ടും വാഹനങ്ങൾ പാർക്ക് ചെയ്യുന്നുണ്ട്. ഇതിനെ തുടർന്നാണ് ഇപ്പോൾ ദാരുണസംഭവമുണ്ടായിരിക്കുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam