
തിരുവനന്തപുരം: വര്‍ക്കലയിലെ പാരാ ഗ്ലേഡിംഗ് അപകടത്തിൽ പൊലീസ് കേസെടുക്കും. പാരാ ഗ്ലൈഡിംഗ് ട്രെയിനര്‍ ഉത്തരാഖണ്ഡ് സ്വദേശി സന്ദീപിനെതിരെയാണ് കേസെടുക്കുക. ഇയാൾ പൊലീസ് കസ്റ്റഡിയിലാണ്. പാരാഗ്ലൈഡിംഗ് നടത്തിയ കമ്പനിക്ക് ടൂറിസം വകുപ്പിന്‍റെ ലൈസൻസ് ഉണ്ടെന്ന് പൊലീസ് പറഞ്ഞു. രണ്ടു പേര്‍ ചേര്‍ന്നാണ് കമ്പനി നടത്തുന്നത്. കമ്പനിയുടെ പ്രവര്‍ത്തനങ്ങളിൽ ചില ദുരൂഹതകളുണ്ടെന്നും കൂടുതൽ ചോദ്യം ചെയ്യൽ ആവശ്യമാണെന്നും പൊലീസ് പറഞ്ഞു. ഹൈ മാസ്റ്റ് ലൈറ്റുള്ള സ്ഥലത്ത് പാരാഗ്ലൈഡിംഗിന് അനുമതിയുണ്ടോയെന്ന കാര്യം ഉൾപ്പെടെ പരിശോധിക്കാനാണ് തീരുമാനം.
വർക്കല പാപനാശത്ത് പാരാഗ്ലൈഡിംഗിനിടെ അപകടം ഉണ്ടായത് ഇന്നലെയാണ്. പാരാ ഗ്ലൈഡിംഗ് ഹൈ മാസ്റ്റ് ലൈറ്റിൽ കുടുങ്ങുകയായിരുന്നു. രണ്ടു പേർ ഹൈമാസ്റ്റ് ലൈറ്റിൽ കുടുങ്ങി കിടക്കുകയും ഇവരെ മണിക്കൂറുകളോളം പണിപ്പെട്ടാണ് താഴെയിറക്കിയത്. ഇൻസ്ട്രക്ടറും കോയമ്പത്തൂർ സ്വദേശിയായ യുവതിയുമാണ് കുടുങ്ങിയത്. 100 മീറ്റർ ഉയരമുള്ള ഹൈ മാസ്റ്റ് ലൈറ്റിലാണ് ഇവർ കുടുങ്ങിയത്. വലിയ അപകടത്തിൽ നിന്ന് തലനാരിഴയ്ക്കാണ് ഇവർ രക്ഷപ്പെട്ടത്. തൊട്ടടുത്ത് കടലാണ്. ഒരൽപ്പം മാറിയിരുന്നെങ്കിൽ കടലിൽ പതിച്ചേനെ.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam