
ഹരിപ്പാട്: കരുവാറ്റയില്‍ വീട്ടുവളപ്പില്‍ നിന്ന് അണലിയെ പിടികൂടി. കരുവാറ്റ തെക്ക് സജൻ നിവാസിൽ പ്രസനന്റെ വീട്ടു വളപ്പിൽ നിന്ന് നാലടി നീളമുള്ള കൂറ്റൻ അണലിയേ ആണ് വാവാ സുരേഷ് പിടികൂടിയത്. വീട്ടുവളപ്പിലെ തെങ്ങിൻ ചുവട്ടിൽ ഓല എടുക്കുവാനായി ചെന്നപ്പപ്പോൾ പാമ്പിനെ കണ്ട് ഭയന്ന വീട്ടമ്മ അറിയിച്ചതോടെ അയല്‍ക്കാര്‍ ഓടിയെത്തി.
തുടര്‍ന്ന് അയൽക്കാർ കൂടി വലയിട്ടു മൂടിയതിന് ശേഷം വാവ സുരേഷിനെ അറിയിച്ചു. രണ്ടു മണിക്കൂറുകൾക്ക് ശേഷം സുരേഷ് എത്തി പാമ്പിനെ പിടിച്ചു ഭരണിയിലാക്കുകയായിരുന്നു. പതിനഞ്ച് വയസ് പ്രായമുള്ള ആൺ അണലിയാണിതെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam