വാഴക്കുളം സൗജന്യ ഡയാലിസിസ് സെൻററിന്റെ ഉദ്ഘാടനം ഒക്ടോബർ 3ന്

Published : Oct 01, 2025, 12:35 PM IST
vazhakkulam dialysis centre

Synopsis

മഞ്ഞള്ളൂർ, ആവോലി, ആരക്കുഴ, കല്ലൂർക്കാട്,ആയവന എന്നീ പഞ്ചായത്തുകളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കിഡ്നി രോഗികൾക്ക് മുൻഗണന നൽകി കൊണ്ടാണ് സെന്ററിന്റെ പ്രവർത്തനം

വാഴക്കുളം: വാഴക്കുളം സൗജന്യ ഡയാലിസിസ് സെൻററിന്റെ ഉദ്ഘാടനം ഒക്ടോബർ 3ന്. പൈനാപ്പിൾ സിറ്റി എന്നറിയപ്പെടുന്ന വാഴക്കുളത്ത് കിഡ്നി രോഗികൾക്കായി സൗജന്യ ഡയാലിസിസ് ലക്ഷ്യമിട്ട് ആരംഭിക്കുന്ന വാഴക്കുളം ഡയാലിസിസ് സെന്റർ വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണിക്ക് കേരള നിയമസഭാ സ്പീക്കർ എ. എൻ ഷംസീർ ഉദ്ഘാടനം ചെയ്യും. വാഴക്കുളം ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ വാഴക്കുളം സെന്റ് ജോർജ് ഹോസ്പിറ്റലുമായി സഹകരിച്ചാണ് സൗജന്യ ഡയാലിസിസ് സെന്റർ പ്രവർത്തനം ആരംഭിക്കുന്നത്. മഞ്ഞള്ളൂർ, ആവോലി, ആരക്കുഴ, കല്ലൂർക്കാട്,ആയവന എന്നീ പഞ്ചായത്തുകളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കിഡ്നി രോഗികൾക്ക് മുൻഗണന നൽകി കൊണ്ടാണ് സെന്ററിന്റെ പ്രവർത്തനം. വാഴക്കുളം സെന്റ് ജോർജ് ഹോസ്പിറ്റൽ ഗ്രൗണ്ടിൽ ട്രസ്റ്റ് ചെയർമാൻ സിജു സെബാസ്റ്റ്യന്റെ അധ്യക്ഷതയിൽ ചേരുന്ന പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കിഡ്നി രോഗികൾക്ക് മുൻഗണന 

ഇടുക്കി എംപി ഡീൻ കുര്യാക്കോസ്, മൂവാറ്റുപുഴ എംഎൽഎ മാത്യു കുടൽനാടൻ, ജസ്റ്റിസ് സോഫി തോമസ്, പി.സി ജേക്കബ്, മോൺ . പയസ് മലേകണ്ടത്തിൽ, ഫാ. ജോർജ് പൊട്ടയ്ക്കൽ, മഞ്ഞള്ളൂർ പഞ്ചായത്ത് പ്രസിഡണ്ട് ആൻസി ജോസ്, ആവോലി പഞ്ചായത്ത് പ്രസിഡണ്ട് ഷെൽമി ജോൺസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ ജി രാധാകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് അംഗം ഉല്ലാസ് തോമസ്,ഡോ.ടോം മണ്ണപ്പുറത്ത് , ജോസഫ് തുടങ്ങിയ വിശിഷ്ട വ്യക്തിത്വങ്ങൾ പങ്കെടുക്കുന്ന ചടങ്ങിൽ കേരള ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ സ്ഥാപനത്തിന്റെ സ്വിച്ച് ഓൺ കർമ്മം നിർവഹിക്കും .

വർദ്ധിച്ചുവരുന്ന കിഡ്നി രോഗികൾക്ക് സൗജന്യ ഡയാലിസിസ് ഒരുക്കുന്നതിനായി കേരളത്തിൽ ആദ്യമായി രൂപീകരിച്ചിട്ടുള്ള വാഴക്കുളം ഡയാലിസിസ് ക്ലബ്ബിന്റെ ഉദ്ഘാടനം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട് രാജു അപ്സരയും തദവസരത്തിൽ നിർവഹിക്കും. കേരളത്തിന് മുഴുവൻ മാതൃകയാകുന്ന സൗജന്യ ഡയാലിസിസ് സെന്ററിന്റെ പ്രചരണാർത്ഥം ഉള്ഫഘടന ദിവസമായ ഒക്ടോബർ മൂന്നാം തിയതി വൈകിട്ട് 4.30ന് വാഴക്കുളം കല്ലൂർക്കാട് ജംഗ്ഷനിൽ നിന്നും സെന്റ്.ജോർജ് ഹോസ്പിറ്റൽ ഗ്രൗണ്ടിലേക്ക് പൈനാപ്പിൾ സിറ്റി വാക്കത്തോണും സംഘടിപ്പിച്ചിട്ടുണ്ട്. നാടിനൊപ്പം നടക്കുക എന്ന ആശയം മുന്നോട്ടുവച്ചുകൊണ്ട് വാഴക്കുളത്തും സമീപപ്രദേശങ്ങളിലും ഉള്ള നൂറുകണക്കിന് ആളുകൾ വാക്കത്തൊണിൽ പങ്കെടുക്കുമെന്ന് ട്രസ്റ്റ് ചെയർമാൻ സിജു സെബാസ്റ്റ്യൻ , സംഘാടക സമിതി അംഗങ്ങളായ അഡ്വ. ജോണി മെതിപ്പാറ, സാജു ടി ജോസ്, ജെയിംസ് തോട്ടുമാരിക്കൽ, ബേബി ജോൺ, തോമസ് വർഗീസ്, പ്രൊഫ. ജോസ് അഗസ്റ്റിൻ , ജിജി മാത്യു തുടങ്ങിയവർ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

പുതിയ മാരുതി കാർ വാങ്ങിയപ്പോൾ ഫുൾ തുരുമ്പ്, കൂടാതെ നിറവും മാറി; പരാതിക്കാരിയുടെ നിയപോരാട്ടം വിജയം, പുതിയ കാർ നൽകണം
ഇന്ന് വൈകീട്ട് 6.25ന് കേരളത്തിന്റെ ആകാശത്ത് പ്രത്യക്ഷപ്പെടും, ആറ് മിനിറ്റിന് ശേഷം അസ്തമിക്കും, വേ​ഗം റെഡിയായിക്കോളൂ