Latest Videos

കോഴിക്കോട് 145 പായ്ക്കറ്റ് ഹാൻസുമായി പച്ചക്കറി വ്യാപാരി വീണ്ടും പിടിയിൽ

By Web TeamFirst Published Jun 26, 2021, 11:12 PM IST
Highlights

കടയിലെ പച്ചമുളകിന് അടിയിൽ സൂക്ഷിച്ച നിലയിലായിരുന്നു ഹാൻസ്...

കോഴിക്കോട്: ഹാൻസുമായി പച്ചക്കറി വ്യാപാരി  പിടിയിലായി. താമരശ്ശേരി മിനി ബൈപ്പാസ് ജംഗ്ഷനിൽ പച്ചക്കറി കട നടത്തുന്ന അണ്ടോണ സ്വദേശി റഫീക്കാണ് 145 പേക്കറ്റ് നിരോധിത പുകയില ഉൽപ്പന്നമായ ഹാൻസുമായി പൊലീസ് പിടിയിലായത്. ഏതാനും ദിവസം മുമ്പ് 140 പായ്ക്കറ്റ് ഹാൻസുമായി ഇയാളെ പൊലീസ് പിടികൂടിയിരുന്നു. കടയിലെ പച്ചമുളകിന് അടിയിൽ സൂക്ഷിച്ച നിലയിലായിരുന്നു ഹാൻസ്. താമരശ്ശേരി എസ്.ഐ ശ്രീജേഷ്, സീനിയർ സി.പി.ഒ വിനോദ് കുമാർ, സി.പി.ഒമാരായ അബ്ദുൾ റസാഖ്, പ്രസാദ് എന്നിവർ ചേർന്നാണ് പിടികൂടിയത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

click me!