
തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ചിടങ്ങളിലായി ഉണ്ടായ വാഹനാപകടങ്ങളിൽ ഏഴ് പേർ മരിച്ചു. കണ്ണൂർ കണ്ണാടിപറമ്പ് ആറാം പീടികയിൽ സ്കൂട്ടർ വൈദ്യുതി പോസ്റ്റിലിടിച്ച് രണ്ടു പേർ മരിച്ചു. കാട്ടാമ്പള്ളി ഇടയിൽ പീടിക സ്വദേശികളായ അജീർ (26), ബന്ധു റാഫിയ (5) എന്നിവരാണ് മരിച്ചത്. കണ്ണാടിപറമ്പിലെ ബന്ധുവീട്ടിൽ നിന്ന് കാട്ടാമ്പള്ളിയിലേക്ക് തിരിച്ചു പോകുന്നതിനിടെ ഇന്നലെ രാത്രി 10 ഓടെയാണ് അപകടമുണ്ടായത്. വാഹനാപകടത്തിൽ രണ്ടു മരണം
തൃശ്ശൂർ നാട്ടികയിൽ ലോറിയും കാറും കൂട്ടിയിടിച്ച് രണ്ടു യുവാക്കൾ മരിച്ചു. മലപ്പുറം തിരൂർ സ്വദേശികളായ രണ്ടുപേരാണ് മരിച്ചത്. മൂന്നുപേർക്ക് ഗുരുതരമായി പരുക്കേറ്റു. അപകടം കൊടൈക്കനാലിൽ വിനോദയാത്ര പോയി മടങ്ങുന്നതിനിടെ. ഇന്നു പുലർച്ചെ നാലുമണിയോടെ ആയിരുന്നു അപകടം.
തൃശ്ശൂർ വലപ്പാട് കുരിശുപള്ളിക്ക് സമീപം ബൈക്കിൽ നിന്ന് വീണ് യുവാവ് മരിച്ചു. കുന്നംകുളം പഴഞ്ഞി മേലയിൽ വീട്ടിൽ സ്വദേശി ജുബിൻ (23) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരന്നു അപകടം. സുഹൃത്തുമൊത്ത് ബൈക്കിൽ വരവേ നിയന്ത്രണം വിട്ട് ബൈക്ക് റോഡിൽ തെന്നി മറിയുകയായിരുന്നു. നെയ്യാറ്റിൻകര ആറാലുംമൂട്ടിൽ ടിപ്പർ ലോറി ചായക്കടയിലേക്ക് ഇടിച്ചു കയറി ഒരാൾ മരിച്ചു. ആറാലുമൂട് സ്വദേശി ഗോപാലൻ (75) ആണ് മരിച്ചത്. മിനി ടിപ്പർ ലോറിയാണ് കടയിലേക്ക് പാഞ്ഞ് കയറിയത്.
പാലാ പ്രവിത്താനത്ത് നിയന്ത്രണം നഷ്ടമായ സ്കൂട്ടർ റോഡരികിലെ മതിലിൽ ഇടിച്ച് യുവാവ് മരിച്ചു. പാലാ ഉള്ളനാട് ഒറവൻ തറ തോമസിന്റെ മകൻ സ്റ്റെഫിൻ തോമസാ (28)ണ് മരിച്ചത്. ഇയാൾക്കൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്ത പാലാ പ്രവിത്താനം തെക്കേത്ത് ടിബിൻ ജോസിനെ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ അർദ്ധരാത്രിയോടെ പാല പ്രവിത്താനം - പയ്യപ്പാറ റോഡിലായിരുന്നു അപകടം.
എട്ടുവയസ്സുകാരിയായ മകളെ അമ്മ ക്രൂരമായി മർദ്ദിച്ചു, മുത്തശ്ശി പൊലീസിനെ അറിയിച്ചപ്പോൾ ആത്മഹത്യാ ശ്രമം