15000 എത്തിക്കേണ്ടത് വീട് പണി നടക്കുന്നിടത്തേക്ക്, പണം കൈമാറിയതും വില്ലേജ് അസിസ്റ്റന്റിനെ പൊക്കി വിജിലൻസ്

Published : Sep 26, 2023, 07:15 PM IST
15000 എത്തിക്കേണ്ടത് വീട് പണി നടക്കുന്നിടത്തേക്ക്, പണം കൈമാറിയതും വില്ലേജ് അസിസ്റ്റന്റിനെ പൊക്കി വിജിലൻസ്

Synopsis

  കൈക്കൂലിവാങ്ങവേ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് വിജിലൻസ് പിടിയിലായി

കൊല്ലം: ജില്ലയിലെ തിങ്കൾകരിക്കകം വില്ലേജ് ഓഫീസിലെ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിൽ. വില്ലേജ് അസിസ്റ്റന്റ് സുജി മോൻ സുധാകരനെ 15,000  രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലൻസ് കൈയോടെ പിടികൂടിയത്.  

കൊല്ലം ജില്ലയിലെ തിങ്കൾകരിക്കകം സ്വദേശിയായ പരാതിക്കാരന്റെ സഹോദരിയുടെ പേരിലുള്ള 30 സെന്റ് വസ്തുവിന്റെ പട്ടയം അനുവദിച്ചു കിട്ടുന്നതിന് ഈ വർഷം ജനുവരി മാസത്തിൽ പുനലൂർ താലൂക്ക് ഓഫീസിൽ അപേക്ഷ സമർപ്പിച്ചിരുന്നു. താലൂക്ക് ഓഫീസിൽ നിന്ന് റിപ്പോർട്ട് ലഭിക്കുന്നതിനായി തിങ്കൾകരിക്കകം വില്ലേജ് ഓഫീസിൽ അയച്ചു നൽകിയ അപേക്ഷയിൽ മാസങ്ങളോളം നടപടിയുണ്ടായില്ല.  തുടർന്ന്  വില്ലേജ് ഓഫീസിൽ അന്വേഷിച്ചപ്പോൾ 15,000 രൂപ കൈക്കൂലിയുമായി വരാൻ സുജി മോൻ സുധാകരൻ ആവശ്യപ്പെടുകയായിരുന്നു. 

തുടർന്ന് പരാതിക്കാരൻ ഈ വിവരം വിജിലൻസ് കൊല്ലം യൂണിറ്റ് പോലീസ് ഡപ്യൂട്ടി സൂപ്രണ്ട്  സജാദിനെ അറിയിക്കുകയും, തുടർന്ന് അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കെണിയൊരുക്കി ഇന്ന് വൈകുന്നേരം 04:15 മണിയോടെ സുജി മോൻ സുധാകരനെ കുടുക്കുകയായിരുന്നു.  ഇയാളുടെ വീട് നിർമ്മാണത്തിലിരിക്കുന്ന ഏരൂരിൽ വച്ച് പരാതിക്കാരനിൽ നിന്നും 15,000 രൂപ കൈക്കൂലി  വാങ്ങവെയാണ് വിജിലൻസ് കൈയോടെ പിടികൂടിയത്.  അറസ്റ്റ് ചെയ്ത പ്രതിയെ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കും.

Read more: കെട്ടിട അനുമതിക്ക് പയ്യന്നൂർ മുൻസിപ്പാലിറ്റിയിൽ, 25,000 ആവശ്യം; കാറിൽ കാത്തിരുന്ന ഓവർസിയറെ തേടി വിജിലൻസ് എത്തി

വിജിലൻസ് സംഘത്തിൽ ഡി.വൈ.എസ്.പി യെ  കൂടാതെ ഇൻസ്പെക്ടർമാരായ ജോഷി,  ജയകുമാർ, ബിജു, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഷിബു സക്കറിയ, ഷാജി, സുനിൽകുമാർ, ദേവപാൽ, അജീഷ്, സുരേഷ്, നവാസ്, സാഗർ എന്നിവർ ഉണ്ടായിരുന്നു. പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്സ് ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറ്കടർ ശ്രീ. ടി.കെ വിനോദ്കുമാര്‍ ഐ.പി.എസ് ജനങ്ങളോട് അഭ്യർത്ഥിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

1000 വാട്ട്‌സിന്‍റേത് ഉള്‍പ്പെടെ 32 എല്‍ഇഡി ലൈറ്റുകള്‍, എല്ലാം ഒരു ബോട്ടില്‍; ചുമത്തിയത് 2.5 ലക്ഷം രൂപ പിഴ
അടിവസ്ത്രത്തില്‍ പ്രത്യേകം അറകൾ; എയ്ഡ്സ് കാരിയർ അതിമാരക ലഹരി മരുന്നുമായി 2 പേർ അറസ്റ്റിൽ