വില്ലേജ് ഓഫീസിൽ മിന്നൽ പരിശോധന നടത്തി വിജിലൻസ്: ഓഫീസിൽ നിന്നും വാഹനത്തിൽ നിന്നും പണവും മദ്യവും പിടിച്ചെടുത്തു

Published : Dec 31, 2025, 10:05 PM IST
village office

Synopsis

മലപ്പുറം വളാഞ്ചേരി കാട്ടിപ്പരിത്തി വില്ലേജ് ഓഫീസില്‍ വിജിലൻസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ മദ്യവും പണവും പിടിച്ചെടുത്തു. 

മലപ്പുറം: മലപ്പുറം വളാഞ്ചേരി കാട്ടിപ്പരിത്തി വില്ലേജ് ഓഫീസില്‍ വിജിലൻസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ മദ്യവും പണവും പിടിച്ചെടുത്തു. വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് ഷറഫുദ്ദീന്റെ കയ്യില്‍ നിന്നാണ് 1970 രൂപ പിടിച്ചെടുത്തത്. കാറിനുള്ളില്‍ നടത്തിയ പരിശോധനയില്‍ 11500 രൂപയും കണ്ടെത്തി. ഓഫീസിനകത്തെ മേശയില്‍ നിന്ന് പാതി ഉപയോഗിച്ച നിലയില്‍ കുപ്പിയിലുള്ള മദ്യം വിജിലൻസ് പിടിച്ചെടുത്തു. ഫീല്‍ഡ് അസിസ്റ്റന്റ് ഷറഫുദ്ദീനെതിരെ നിരവധി  പരാതികള്‍  ഉയര്‍ന്നിരുന്നു. സേവനത്തിനായി എത്തുന്നവരില്‍ നിന്ന്  കൈക്കൂലി ഈടാക്കുന്നതായും പരാതി ഉണ്ടായിരുന്നു. ഇതുസംബന്ധിച്ച നിരവധി പരാതികള്‍ മലപ്പുറം വിജിലന്‍സിനും ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു മിന്നല്‍ പരിശോധന.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഓട്ടോയെ മറികടക്കുന്നതിനിടെ അതേ ഓട്ടോയിൽ ബൈക്കിടിച്ച് അപകടം; പാലക്കാട് സുഹൃത്തുക്കൾക്ക് ദാരുണാന്ത്യം
മെയ് 31ന് 49 കാരനെ തല്ലി ദുബായിലേക്ക് മുങ്ങി, ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറങ്ങിയത് അറിഞ്ഞില്ല, വിമാനത്താവളത്തിൽ കാല് കുത്തിയതും പിടിവീണു