
പത്തനംതിട്ട: അടൂർ കടമ്പനാട് വില്ലേജ് ഓഫീസറെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പള്ളിക്കൽ സ്വദേശി മനോജ് (42 ) ആണ് മരിച്ചത്.
മനോജിന്‍റെ പോക്കറ്റിൽ നിന്നും പൊലീസിന് ആത്മഹത്യക്കുറിപ്പ് കിട്ടിയിട്ടുണ്ട്. എന്നാല്‍ എന്താണ് ഈ കത്തിലുള്ളതെന്നോ മനോജിനെ മരണത്തിലേക്ക് നയിച്ച കാരണമെന്തോണെന്നോ നിലവില്‍ വ്യക്തമായിട്ടില്ല.
പാലക്കാട് ഏഴാം ക്ലാസ് വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ
പാലക്കാട്: പാലക്കാട് കൂറ്റനാട് വാവനൂരില്‍ ഏഴാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുല്ലക്കൽ പ്രീതിയുടെ മകൻ സൂര്യനാരായണൻ (12) ആണ് മരിച്ചത്. വീടിന്റെ മുകള്‍നിലയിലാണ് കുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇതിനോടകം മരണം സംഭവിച്ചിരുന്നു.
വീടിന്‍റെ മുകൾനിലയിലേക്ക് പോയ സൂര്യനാരായണനെ ഏറെ നേരമായി വിളിച്ചിട്ടും വിളി കേൾക്കാതിരുന്നതോടെ നോക്കാനെത്തിയ അമ്മയാണ് കുട്ടിയെ തൂങ്ങിക്കിടക്കുന്ന നിലയിൽ കാണുന്നത്. ഉടൻ തന്നെ കൂറ്റനാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‍മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനല്‍കി.
Also Read:- ചുനക്കരയിലെ ദമ്പതികളുടെ മരണം: ഭാര്യയെ കൊന്ന ശേഷം ഭര്‍ത്താവ് ജീവനൊടുക്കിയതെന്ന് നിഗമനം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-