വിദ്യാർത്ഥികൾക്ക് നേരെ അക്രമം; വടിവാൾ വീശി, മർദ്ദനം, ബസിന്‍റെ ചില്ല് തകര്‍ത്തു; പ്രതികൾക്കായി തെരച്ചിൽ ഊർജിതം

Published : Oct 19, 2023, 09:51 PM ISTUpdated : Oct 19, 2023, 09:58 PM IST
വിദ്യാർത്ഥികൾക്ക് നേരെ അക്രമം; വടിവാൾ വീശി, മർദ്ദനം, ബസിന്‍റെ ചില്ല് തകര്‍ത്തു; പ്രതികൾക്കായി തെരച്ചിൽ ഊർജിതം

Synopsis

നെല്ലിയാമ്പതിയിൽ നിന്നും വിനോദയാത്രയ്ക്ക് ശേഷം മടങ്ങുകയായിരുന്നു കുറ്റിപ്പുറം കെഎംസിറ്റി എൻജിനീയറിങ് കോളേജിലെ വിദ്യാർഥികൾ

പാലക്കാട്‌: പാലക്കാട്‌ തൃത്താല ആറങ്ങോട്ടുകരയിൽ വിദ്യാർത്ഥികളുടെ വിനോദയാത്ര സംഘത്തിന് നേരെ ആക്രമണം. കുറ്റിപ്പുറം കെഎംസിടി എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥികൾക്കാണ് ആക്രമണമേറ്റത്. വിദ്യാർത്ഥിനികളോട് അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്തതാണ് അക്രമികളെ പ്രകോപിപ്പിച്ചത്. മർദ്ദിക്കുകയും വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു.

നെല്ലിയാമ്പതിയിൽ നിന്നും വിനോദയാത്രയ്ക്ക് ശേഷം മടങ്ങുകയായിരുന്നു കുറ്റിപ്പുറം കെഎംസിറ്റി എൻജിനീയറിങ് കോളേജിലെ വിദ്യാർഥികൾ. ആറങ്ങോട്ടുകരയിൽ അധ്യാപകനെ ഇറക്കാനായി ബസ് നിർത്തി. ഈ സമയത്ത് ബസിൽ ഉണ്ടായിരുന്ന വിദ്യാർത്ഥിനികളോട് ബൈക്കിൽ എത്തിയ സംഘം മോശമായി പെരുമാറി. ഇവരെ സഹപാഠികൾ ചോദ്യം ചെയ്തപ്പോഴാണ് വിദ്യാർത്ഥികളെ ക്രൂരമായി മർദ്ദിച്ചത്. മർദ്ദനത്തിൽ അധ്യാപകർക്കും പരിക്കെറ്റു. ബസ്സിൽ ഉണ്ടായിരുന്ന വിദ്യാർത്ഥികളും അക്രമികളും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. വിദ്യാർത്ഥികളെ പട്ടാമ്പിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചാലിശ്ശേരി പോലീസ് പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു.

13കാരന്‍റെ മരണം ഷോക്കേറ്റെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ട് , സ്ഥലം പാട്ടത്തിനെടുത്തയാള്‍ അറസ്റ്റില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്തു, ഇരട്ട വോട്ടിന് ശ്രമം; യുവതിയുള്‍പ്പെടെ 2 പേര്‍ പിടിയില്‍
മൂന്നാറിൽ ഇറങ്ങിയ കടുവയും മൂന്ന് കുട്ടികളും; പ്രചരിക്കുന്നു ദൃശ്യങ്ങൾ ഛത്തീസ്ഗഡിൽ നിന്നുള്ളതെന്ന് വനംവകുപ്പ്