
പാലക്കാട് : അട്ടപ്പാടി പുളിയപ്പതിയിൽ ജനവാസ മേഖലയിൽ വീണ്ടും ഒറ്റയാൻ ഇറങ്ങി. ആക്രമണ സ്വഭാവത്തോടെ പാഞ്ഞടുത്ത കാട്ടാന പ്രദേശത്ത് ഭീതി പരത്തി. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് ഷോളയൂർ ആർ.ആർ.ടി സംഘത്തിന് ഒറ്റയാനെ ജനവാസ മേഖലയിൽ നിന്ന് തുരത്താനായത്.
ഷോളയൂർ ഊത്തുക്കുഴിയിൽ 10 ദിവസം മുൻപ് ആദിവാസി യുവാവിനെ ചവിട്ടിക്കൊന്ന ആനയാണ് ഷോളയൂരിൽ നിന്ന് പുളിയപ്പതിയിലേക്ക് ഇന്നലെ എത്തിയതെന്നാണ് പ്രദേശവാസികൾ പറയുന്നത്. രണ്ട് ദിവസം മുൻപ് തമിഴ്നാട് വനത്തിൽ നിന്നും കൊടുങ്കരപ്പള്ളം പുഴ മുറിച്ച് കടന്ന് ഒറ്റയാൻ പുളിയപ്പതിയിലെത്തിയിരുന്നു. ഈ ഒറ്റയാനെ അഗളി ആർ.ആർ.ടിയെത്തി വനത്തിലേക്ക് തുരത്തിയിരുന്നു.
മലമ്പുഴയിൽ ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടം, ഒന്നും രണ്ടുമല്ല പതിനഞ്ചിലേറെ കാട്ടാനകൾ !
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam