കൊച്ചി: രാമവർമ ക്ലബ്ബിൽ നടന്ന ഹിന്ദു ഇക്കണോമിക് ഫോറം എറണാകുളം ജില്ലാ കമ്മിറ്റിയുടെ 2026-27 വർഷത്തേക്കുള്ള സ്ഥാനാരോഹണ ചടങ്ങിൽ വിവേക് ഷേണായ് ജില്ലാ പ്രസിഡന്‍റായും അരുൺ നായർ ജില്ലാ സെക്രട്ടറിയായും ചുമതലയേറ്റു. കേരളത്തിൽ 700-ലധികം അംഗങ്ങളുള്ള ഹിന്ദു ഇക്കണോമിക് ഫോറം സംരംഭകരുടെയും പ്രൊഫഷണലുകളുടെയും പ്രമുഖ വ്യവസായ കൂട്ടായ്മയാണ്. സംസ്ഥാന പ്രസിഡന്‍റ് രാജൻ സി അച്യുതൻ അധ്യക്ഷപ്രസംഗം നിർവഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പ്രഭാത് കെ, സംസ്ഥാന ട്രഷറർ മോഹൻദാസ് അഞ്ചേരി എന്നിവർ നവനിയുക്ത ഭാരവാഹികൾക്ക് ആശംസകൾ അർപ്പിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, തൃശ്ശൂർ ജില്ലാ കമ്മിറ്റി അംഗങ്ങൾ, എറണാകുളം ജില്ലയിലെ ചാപ്റ്ററുകളുടെ പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam