വിഴിഞ്ഞം തീരത്ത് ചാകര: മീൻ വാങ്ങാൻ രാത്രിയിലും ജനപ്രവാഹം

Published : Aug 28, 2018, 11:11 AM ISTUpdated : Sep 10, 2018, 12:34 AM IST
വിഴിഞ്ഞം തീരത്ത് ചാകര: മീൻ വാങ്ങാൻ രാത്രിയിലും ജനപ്രവാഹം

Synopsis

സീസൺ അവസാനിച്ചെങ്കിലും ഇന്നലെ അഭൂതപൂർവ്വ തിരക്കായിരുന്നു അനുഭവപ്പെട്ടത്

തിരുവനന്തപുരം: വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്ത്  രാത്രിയിലും വൻ തിരക്ക്. ഓണഅവധി ആഘോഷിക്കാൻ കുടുംബത്തോടെ എത്തിയവർ വിഴിഞ്ഞത്ത് വൻതോതിൽ മീൻ എത്തിയതറിഞ്ഞ് എത്തുകയായിരുന്നു. ഇവിടെ എത്തിയവരെല്ലാം കൈ നിറയെ മീനുമായാണ് തിരികെ പോയത്.

കടലിൽ പോയി മടങ്ങിയ വള്ളങ്ങളിലെല്ലാം നിറയെ കൊഴിയാളയും കണവയുമായിരുന്നു. സീസൺ അവസാനിച്ചെങ്കിലും ഇന്നലെ അഭൂതപൂർവ്വ തിരക്കായിരുന്നു അനുഭവപ്പെട്ടത്. രാത്രി ഏഴു മണിയോടെയായിട്ടും തീരത്ത് തിരക്ക് ഒഴിഞ്ഞിരുന്നില്ല. 

നഗരത്തിൽ ഓണാഘോഷമില്ലാത്തതിനാൽ അവധി ആഘോഷിക്കാൻ കോവളത്തേക്ക് എത്തിയവരാണ് വിഴിഞ്ഞതേക്ക് വന്നത്.  ഇന്നലെ വരുന്ന വള്ളങ്ങളിലെല്ലാം മീൻ ലഭിക്കുന്നതറിഞ്ഞ് സന്ദർശകർ സന്ധ്യകഴിഞ്ഞും തീരത്തേക്ക് വന്നു തുടങ്ങിയതോടെ രാത്രി മുഴുവൻ ഇവിടെ ജനതിരക്കായിരുന്നു. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇത് ചെയ്യാൻ ബിഎസ്എൻഎൽ ഉദ്യോഗസ്ഥർ ഓട്ടോറിക്ഷയിൽ വരില്ലല്ലോ? നാട്ടുകാർ ഇടപെട്ടു; മുക്കത്ത് കേബിൾ മുറിച്ച് കടത്താനുള്ള ശ്രമം പാളി
വിമതന്‍റെ മുന്നിൽ മുട്ടുമടക്കി പാർട്ടി, ബെസ്റ്റ് ടൈം! ഇനി പഞ്ചായത്ത് ഭരിക്കും ജിതിൻ പല്ലാട്ട്; തിരുവമ്പാടിയിൽ കോൺഗ്രസിന് വലിയ ആശ്വാസം