വിഴിഞ്ഞത്തെ കണ്ടെയ്‌നര്‍ ബര്‍ത്ത്: 670 മീറ്റര്‍ നിര്‍മാണം പൂര്‍ത്തിയായെന്ന് മന്ത്രി

Published : May 28, 2024, 01:58 PM IST
വിഴിഞ്ഞത്തെ കണ്ടെയ്‌നര്‍ ബര്‍ത്ത്: 670 മീറ്റര്‍ നിര്‍മാണം പൂര്‍ത്തിയായെന്ന് മന്ത്രി

Synopsis

'615 കോണ്‍ക്രീറ്റ് പൈലുകള്‍ക്ക് മുകളിലാണ് കണ്ടെയ്‌നര്‍ ബര്‍ത്ത് നിര്‍മ്മിച്ചിട്ടുള്ളത്. കടല്‍ നിരപ്പിലെ നിന്നും ഏകദേശം 60 മീറ്റര്‍ മുതല്‍ 80 മീറ്റര്‍ വരെ ആഴത്തിലാണ് ഓരോ പൈലുകളും സ്ഥാപിച്ചിരിക്കുന്നത്.'

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തെ കണ്ടെയ്‌നര്‍ ബര്‍ത്തിന്റെ 670 മീറ്ററോളം പണി പൂര്‍ത്തിയായിട്ടുണ്ടെന്ന് മന്ത്രി വിഎന്‍ വാസവന്‍. 
ബാക്കി 130 മീറ്റര്‍ ജൂണ്‍ മാസത്തോടെ പൂര്‍ത്തീകരിക്കും. ഇതോടെ ഒരേസമയം 350 മീറ്ററില്‍ കൂടുതല്‍ നീളമുള്ള രണ്ട് മദര്‍ വെസ്സലുകള്‍ ഒരേസമയം അടുപ്പിക്കാനും അനായാസം കണ്ടെയിനറുകള്‍ കൈമാറ്റം നടത്താനും സാധിക്കുമെന്ന് മന്ത്രി അറിയിച്ചു. 

'615 കോണ്‍ക്രീറ്റ് പൈലുകള്‍ക്ക് മുകളിലാണ് വിഴിഞ്ഞത്തെ കണ്ടെയ്‌നര്‍ ബര്‍ത്ത് നിര്‍മ്മിച്ചിട്ടുള്ളത്. കടല്‍ നിരപ്പിലെ നിന്നും ഏകദേശം 60 മീറ്റര്‍ മുതല്‍ 80 മീറ്റര്‍ വരെ ആഴത്തിലാണ് ഓരോ പൈലുകളും സ്ഥാപിച്ചിരിക്കുന്നത്.' കണ്ടെയ്‌നറുകള്‍ കപ്പലില്‍ നിന്ന് ബെര്‍ത്തിലേക്ക് ഇറക്കി വെയ്ക്കാനും തിരിച്ച് കപ്പലിലേക്ക് കയറ്റാനും ആവശ്യമായ 8 ഷിപ്പ് ടൂ ഷോര്‍ ക്രെയിനുകള്‍ ആണ് കണ്ടെയ്ന്‍ ബെര്‍ത്തില്‍ സജ്ജീകരിച്ചിട്ടുള്ളതെന്നും വിഎന്‍ വാസവന്‍ പറഞ്ഞു. 

വിഎന്‍ വാസവന്റെ കുറിപ്പ്: 'തുറമുഖത്തേക്ക് വരുന്ന കപ്പലുകള്‍ ചേര്‍ത്തുനിര്‍ത്തി കണ്ടെയിനറുകള്‍ ഇറക്കാന്‍ ഉപയോഗിക്കുന്ന കോണ്‍ക്രീറ്റ് പ്ലാറ്റ്‌ഫോമിനെയാണ് കണ്ടെയ്‌നര്‍ ബര്‍ത്ത് എന്ന് പറയുന്നത്. രാജ്യത്തെ തന്നെ ഏറ്റവും ആഴമേറിയ തുറമുഖമായ വിഴിഞ്ഞം തുറമുഖത്തെ കണ്ടെയ്‌നര്‍ ബര്‍ത്തിന്റെ നീളം 800 മീറ്ററാണ്. 615 കോണ്‍ക്രീറ്റ് പൈലുകള്‍ക്ക് മുകളിലാണ് വിഴിഞ്ഞത്തെ കണ്ടെയ്‌നര്‍ ബര്‍ത്ത് നിര്‍മ്മിച്ചിട്ടുള്ളത്. കടല്‍ നിരപ്പിലെ നിന്നും ഏകദേശം 60 മീറ്റര്‍ മുതല്‍ 80 മീറ്റര്‍ വരെ ആഴത്തിലാണ് ഓരോ പൈലുകളും സ്ഥാപിച്ചിരിക്കുന്നത്.'

'കണ്ടെയ്‌നറുകള്‍ കപ്പലില്‍ നിന്ന് ബെര്‍ത്തിലേക്ക് ഇറക്കി വെയ്ക്കാനും തിരിച്ച് കപ്പലിലേക്ക് കയറ്റാനും ആവശ്യമായ 8 ഷിപ്പ് ടൂ ഷോര്‍ ക്രെയിനുകള്‍ ആണ് കണ്ടെയ്ന്‍ ബെര്‍ത്തില്‍ സജ്ജീകരിച്ചിട്ടുള്ളത്. ഈ ക്രെയിനുകള്‍ പൂര്‍ണ്ണായും വൈദ്യുതിയിലാണ് പ്രവര്‍ത്തിക്കുന്നത്. കൂടാതെ ബര്‍ത്തില്‍ ക്രെയിനുകള്‍ക്ക് അനായാസം ചലിക്കാനായി റെയില്‍വേ ട്രാക്കിന് സമാനമായതും, എന്നാല്‍ അതിനേക്കാള്‍ വലിപ്പമേറിയതും ആയ റെയില്‍ ട്രാക്കും സജ്ജീകരിച്ചിട്ടുണ്ട്.'

'കപ്പലുകളില്‍ നിന്നുമിറക്കുന്ന കണ്ടെയ്‌നുകറുകളുടെ ഭാരം വളരെ അനായാസം ഇവയ്ക്ക് താങ്ങാനാകും. വിഴിഞ്ഞം തുറമുഖത്തെ 800 മീറ്റര്‍ കണ്ടെയ്‌നര്‍ ബര്‍ത്തിന്റെ 670 മീറ്ററോളം പണി പൂര്‍ത്തിയായി. ബാക്കി 130 മീറ്റര്‍ ജൂണ്‍ മാസത്തോടെ പൂര്‍ത്തീകരിക്കും. ഇതോടെ ഒരേസമയം 350 മീറ്ററില്‍ കൂടുതല്‍ നീളമുള്ള രണ്ട് മദര്‍ വെസ്സലുകള്‍ ഒരേസമയം അടുപ്പിക്കാനും അനായാസം കണ്ടെയിനറുകള്‍ കൈമാറ്റം നടത്താനും സാധിക്കും.'

ജലവിതരണപൈപ്പ് സ്ഥാപിക്കാനുള്ള കുഴികൾ ബിജെപി കൗൺസിലർമാർ മണ്ണിട്ട് മൂടിയെന്ന് മേയർ 
 

PREV
Read more Articles on
click me!

Recommended Stories

പര്യടനത്തിന് പോയ സ്ഥാനാർത്ഥിക്കും സംഘത്തിനും നേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം, റോഡിലെ കുഴിയിൽ കാട്ടാന വീണതിനാൽ അത്ഭുതരക്ഷ
സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം