ക്രിമിനലുകളെ 'രക്ഷാപ്രവർത്തകരാ'യി കാണുന്ന ഒരാൾ ഇപ്പോഴും മുഖ്യമന്ത്രിക്കസേരയിലുള്ള നാട്, റീത്ത് വയ്ക്കലിന് പ്രസക്തിയുണ്ട് : വി ടി ബൽറാം

Published : Feb 21, 2026, 09:16 PM IST
VT Balram

Synopsis

യൂത്ത് കോൺഗ്രസിന്റെ റീത്ത് വെച്ചുള്ള പ്രതിഷേധത്തെ ന്യായീകരിച്ച് വി. ടി ബൽറാം. ഇതൊരു സമാധാനപരമായ പ്രതിഷേധ മാർഗ്ഗമാണെന്നും, കേരളത്തിലെ ആരോഗ്യ സിസ്റ്റത്തിലെ യഥാർത്ഥ വീഴ്ചകളാണ് ചർച്ചയാവേണ്ടതെന്നും ബൽറാം ഫേസ്ബുക്കിൽ കുറിച്ചു. .

തിരുവനന്തപുരം : ഔദ്യോഗിക വസതിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി റീത്ത് വച്ച യൂത്ത് കോൺഗ്രസിനെതിരായ മന്ത്രി വീണാ ജോർജിന്റെ വിമർശനം തള്ളി വി. ടി ബൽറാം. . ചെടിച്ചട്ടി കൊണ്ട് തലയ്ക്കടിക്കുന്ന ക്രിമിനലുകളെ 'രക്ഷാപ്രവർത്തകരാ'യി കാണുന്ന ഒരാൾ ഇപ്പോഴും മുഖ്യമന്ത്രിക്കസേരയിൽ ഇരിക്കുന്ന നാടാണിതെന്നും അതുകൊണ്ട് തന്നെ തൽക്കാലത്തേക്കെങ്കിലും സമാധാനപരമായ ഒരു പ്രതിഷേധ മാർഗ്ഗം എന്ന നിലയിൽ ഈ നിരുപദ്രവകരമായ റീത്ത് വയ്ക്കലിന് പ്രസക്തിയുണ്ടെന്നും വിടി ബൽറാം ഫേസ്ബുക്കിൽ കുറിച്ചു.

വെൻ്റിലേറ്ററിലായ കേരള ആരോഗ്യ സിസ്റ്റത്തിലെ യഥാർത്ഥ വീഴ്ചകൾ തന്നെയാണ് ഇവിടെ ചർച്ചയാവേണ്ടത്. സമരത്തിലെ പ്രതീകാത്മകതകളെച്ചൊല്ലിയുള്ള കപട വിലപങ്ങളാലൊന്നും ജനങ്ങളുടെ ദുരിതത്തെ മറച്ചുപിടിക്കാനാവില്ല. വീട്ടുപടിക്കൽ റീത്ത് വയ്ക്കുന്നതിലെ 'ജനാധിപത്യ വിരുദ്ധത' ചർച്ച ചെയ്യാൻ മാത്രം ജനാധിപത്യ സംസ്‌ക്കാര വളർച്ചയൊന്നും കേരളത്തിനായിട്ടില്ലെന്നും ബൽറാം കൂട്ടിച്ചേർത്തു.

വിടി ബൽറാം ഫേസ്ബുക്കിൽ…

വീട്ടുപടിക്കൽ റീത്ത് വയ്ക്കുന്നതിലെ “ജനാധിപത്യ വിരുദ്ധത” ചർച്ച ചെയ്യാൻ മാത്രം ജനാധിപത്യ സംസ്‌ക്കാര വളർച്ചയൊന്നും കേരളത്തിനായിട്ടില്ല. ചെടിച്ചട്ടി കൊണ്ട് തലയ്ക്കടിക്കുന്ന ക്രിമിനലുകളെ 'രക്ഷാപ്രവർത്തകരാ'യി കാണുന്ന ഒരാൾ ഇപ്പോഴും മുഖ്യമന്ത്രിക്കസേരയിൽ ഇരിക്കുന്ന നാടാണിത്. അതുകൊണ്ട് തന്നെ തൽക്കാലത്തേക്കെങ്കിലും സമാധാനപരമായ ഒരു പ്രതിഷേധ മാർഗ്ഗം എന്ന നിലയിൽ ഈ നിരുപദ്രവകരമായ റീത്ത് വയ്ക്കലിന് പ്രസക്തിയുണ്ട്. വെൻ്റിലേറ്ററിലായ കേരള ആരോഗ്യ സിസ്റ്റത്തിലെ യഥാർത്ഥ വീഴ്ചകൾ തന്നെയാണ് ഇവിടെ ചർച്ചയാവേണ്ടത്. സമരത്തിലെ പ്രതീകാത്മകതകളെച്ചൊല്ലിയുള്ള കപട വിലാപങ്ങളാലൊന്നും ജനങ്ങളുടെ ദുരിതത്തെ മറച്ചുപിടിക്കാനാവില്ല.

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'മകനുമായുള്ള ബന്ധത്തിൽ ഇഷ്ടക്കേട്', യുവതിയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊന്നു, അമ്മായിഅമ്മയ്ക്കും ഭർതൃസഹോദരനും ജീവപര്യന്തം
രാത്രി പന്ത്രണ്ട് മണി, എടിഎമ്മിലെ സുരക്ഷാ അലാറം മുഴങ്ങി; ആശങ്കകള്‍ക്കൊടുവില്‍ ആ സത്യം പുറത്തുവന്നു