കോഴിക്കോട് 300 ലിറ്റർ വാഷ് കണ്ടെത്തി നശിപ്പിച്ചു

By Web TeamFirst Published Jun 3, 2021, 8:40 AM IST
Highlights

ഇടവഴിയിൽ  പ്ലാസ്റ്റിക്ക് ബാരലുകളിൽ സൂക്ഷിച്ചു വച്ച നിലയിൽ കണ്ടെത്തിയ 300 ലിറ്റർ വാഷ് ശേഖരമാണ് നശിപ്പിച്ചത്.

കോഴിക്കോട് : എക്സൈസ് നടത്തിയ റെയ്ഡിൽ 300  ലിറ്റർ വാഷ് കണ്ടെത്തി നശിപ്പിച്ചു. കോഴിക്കോട് താലൂക്കിലെ പൂളക്കോട് ചൂലൂർ പുല്ലങ്കോട്ട് മല കൈക്കലാട്ട്ത്താഴം റോഡിൽ മലയിൽ പറമ്പിന് വടക്കുഭാഗത്തായി ഇടവഴിയിൽ  പ്ലാസ്റ്റിക്ക് ബാരലുകളിൽ സൂക്ഷിച്ചു വച്ച നിലയിൽ കണ്ടെത്തിയ 300 ലിറ്റർ വാഷ് ശേഖരമാണ് നശിപ്പിച്ചത്. കേസ് രേഖകളും സാമ്പിളും കുന്ദമംഗലം എക്സൈസ് റേഞ്ച് ഓഫീസിൽ ഹാജരാക്കി.

എക്സൈസ് എൻഫോഴ്സ്മെൻ്റ് & ആൻ്റി നാർക്കോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡ് പ്രിവൻ്റീവ് ഓഫീസർ ബിജുമോൻ ടി പി യും പാർട്ടിയും ചേർന്നാണ് റെയ്ഡ് നടത്തിയത്. സിവിൽ എക്സൈസ് ഓഫീസർമാരായ ദീൻദയാൽ എസ് ആർ, സന്ദീപ് എൻ എസ്, അനുരാജ് എ, ഫെബിൻ എൽദോസ്, സുനിൽ സി എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!