തിരുവനന്തപുരം നഗരസഭയിലെ താമസക്കാർക്ക് വാട്ടർ അതോറിറ്റിയുടെ മുന്നറിയിപ്പ്; 'ആവശ്യമായ മുൻ കരുതലുകൾ സ്വീകരിക്കണം, ഈ ദിവസങ്ങളിൽ ജല വി‍തരണം മുടങ്ങും'

Published : Jan 21, 2026, 04:17 PM IST
water pipe

Synopsis

ശ്രീകാര്യത്തെ മേൽപ്പാല നിർമ്മാണം, പേരൂർക്കടയിലെ അറ്റകുറ്റപ്പണികൾ എന്നിവ കാരണം തിരുവനന്തപുരം നഗരത്തിലെ വിവിധ വാർഡുകളിൽ ജലവിതരണം തടസ്സപ്പെടും. ജനുവരി 24 വൈകുന്നേരം മുതൽ 25 രാത്രി വരെ പൂർണ്ണമായും 31 വരെ ഭാഗികമായും വിതരണം മുടങ്ങും. 

തിരുവനന്തപുരം: ന​ഗരത്തിലെ വിവിധ ഭാ​ഗങ്ങളിൽ ജല വിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു. ശ്രീകാര്യം ജംഗ്ഷനിൽ മേൽപ്പാല നിർമ്മാണവുമായി ബന്ധപ്പെട്ട് വാട്ടർ അതോറിറ്റിയുടെ പുതുതായി സ്ഥാപിച്ച പൈപ്പുകൾ നിലവിലെ ലൈനുമായി ബന്ധിപ്പിക്കുന്ന പ്രവൃത്തികൾ, തട്ടിനകം പേരൂർക്കട എന്നിവിടങ്ങളിൽ 900എംഎം പിഎസ് സി ലൈനിൽ രൂപപ്പെട്ട ചോർച്ച പരിഹരിക്കുന്നതിനായുള്ള അറ്റകുറ്റപ്പണികൾ എന്നിവ നടക്കുന്നതിനാലാണ് ജല വിതരണം തടസപ്പെടുക. തിരുവനന്തപുരം നഗരസഭയിലെ കഴക്കൂട്ടം, ചന്തവിള, കാട്ടായിക്കോണം, ശ്രീകാര്യം, ചെറുവയ്ക്കൽ, ഉള്ളൂർ, ഇടവക്കോട്, ചെല്ലമംഗലം, ചെമ്പഴന്തി, പൗഡിക്കോണം, ഞാണ്ടൂർകോണം, സൈനിക് സ്കൂൾ, ചേങ്കോട്ടുകോണം, കാര്യവട്ടം, പാങ്ങപ്പാറ, പള്ളിത്തുറ, ആറ്റിപ്ര, പൗണ്ടുകടവ്, ആക്കുളം, കുളത്തൂർ, നാലാഞ്ചിറ, ചന്തവിള, കാട്ടായിക്കോണം, കേശവദാസപുരം, പട്ടം, ഉള്ളൂർ, പരുത്തിപ്പാറ, മുട്ടട വാർഡുകളിലേക്കുള്ള കുടിവെള്ള വിതരണം മുടങ്ങും. ജനുവരി 24 ശനിയാഴ്ച വൈകുന്നേരം 6 മണി മുതൽ ജനുവരി 25 ഞായറാഴ്ച രാത്രി 10 മണി വരെ പൂർണമായും ജനുവരി 31 ശനിയാഴ്ച വരെ ഭാഗികമായും തടസ്സപ്പെടുമെന്നാണ് വാട്ട‍‌‍‌ർ അതോറിറ്റി അറിയിക്കുന്നത്. ഉപഭോക്താക്കൾ ആവശ്യമായ മുൻ കരുതലുകൾ സ്വീകരിക്കേണ്ടതാണെന്നും വാട്ടർ അതോറിറ്റി കൂട്ടിച്ചേ‍‍ർക്കുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വ‍‍‍‌ർക്കലയിൽ കുന്നിടിക്കുന്നതിനിടയിൽ മുകളിൽ നിന്നും മണ്ണ് അടർന്നുവീണു; ജെസിബി ഡ്രൈവർക്ക് ദാരുണാന്ത്യം
സ്റ്റോപ്പിൽ ആളെയിറക്കാൻ ബസിന്റെ മുൻ ഡോർ തുറക്കുന്നതിനിടെ റോഡിലേക്ക് തെറിച്ചുവീണ് അപകടം; ചികിത്സയിലായിരുന്ന കണ്ടക്ടർ മരിച്ചു