'13ന് 24 പ്രദേശങ്ങളിൽ ജലവിതരണം മുടങ്ങും'; ആവശ്യമായ മുൻകരുതൽ സ്വീകരിക്കണമെന്ന് തലസ്ഥാനവാസികൾക്ക് നിർദേശം

Published : May 11, 2024, 09:56 PM IST
'13ന് 24 പ്രദേശങ്ങളിൽ ജലവിതരണം മുടങ്ങും'; ആവശ്യമായ മുൻകരുതൽ സ്വീകരിക്കണമെന്ന് തലസ്ഥാനവാസികൾക്ക് നിർദേശം

Synopsis

തിങ്കളാഴ്ച രാവിലെ എട്ടു മണി മുതല്‍ രാത്രി 11 മണി വരെയാണ് ജലവിതരണം മുടങ്ങുന്നതെന്ന് വാട്ടർ അതോറിറ്റി. 

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ തിങ്കളാഴ്ച ജലവിതരണം മുടങ്ങുമെന്ന് വാട്ടര്‍ അതോറിറ്റി. ജനറല്‍ ഹോസ്പിറ്റല്‍ ജംഗ്ഷന് സമീപവും തൈക്കാടും സ്മാര്‍ട്ട് സിറ്റി റോഡ് പ്രവൃത്തിയുമായി ബന്ധപ്പെട്ട് പൈപ്പ് ലൈന്‍ ഇന്റര്‍കണക്ഷന്‍ ജോലികള്‍ നടക്കുന്നതിനാലാണ് ജലവിതരണം മുടങ്ങുക. തിങ്കളാഴ്ച രാവിലെ എട്ടു മണി മുതല്‍ രാത്രി 11 മണി വരെയാണ് ജലവിതരണം തടസപ്പെടുകയെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.

പാളയം, എകെജി സെന്ററിന് സമീപപ്രദേശങ്ങള്‍, ജനറല്‍ ഹോസ്പിറ്റല്‍, കുന്നുകുഴി, തമ്പുരാന്‍മുക്ക്, വഞ്ചിയൂര്‍, ഋഷിമംഗലം, ചിറകുളം, പാറ്റൂര്‍, മൂലവിളാകം, പേട്ട, ആനയറ, ചാക്ക, ഓള്‍ സെയ്ന്റ്‌സ്, വെട്ടുകാട്, ശംഖുമുഖം, ആല്‍ത്തറ, വെള്ളയമ്പലം, വഴുതക്കാട്, കോട്ടണ്‍ഹില്‍, ഇടപ്പഴിഞ്ഞി, മേട്ടുക്കട, വലിയശാല, തൈക്കാട് എന്നീ പ്രദേശങ്ങളിലാണ് ജലവിതരണം തടസപ്പെടുക. ഉപഭോക്താക്കള്‍ ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു.

വാഹനാപകടം: റോഡിലേക്ക് തെറിച്ചു വീണ പെട്ടികളില്‍ ഏഴു കോടി രൂപ, പിടിച്ചെടുത്ത് പൊലീസ്  
 

PREV
Read more Articles on
click me!

Recommended Stories

ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു
തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി