
പനമരം: ജനവാസ മേഖലയിൽ കടുവ ഇറങ്ങിയിട്ടുള്ളതിനാൽ, പനമരം ഗ്രാമപഞ്ചായത്തിലെ 6, 7, 8, 14, 15 വാർഡുകളിലും, കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ 5, 6, 7, 19, 20 വാർഡുകളിലും അംഗൻവാടികളും, മദ്രസകളും ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പരീക്ഷകൾക്കും നാളെ (16/12/2025) ന് ജില്ലാ കളക്ടര്‍ ഡി.ആർ മേഘശ്രീ അവധി പ്രഖ്യാപിച്ചു.
വയനാട് പച്ചിലക്കാട് കടുവ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് രാവിലെ പ്രദേശത്ത് കടുവയെ കണ്ടിരുന്നു. നാട്ടുകാരാണ് വാഴത്തോട്ടത്തിനുള്ളിൽ കടുവയെ കണ്ടത്. ഉടൻതന്നെ പൊലീസിനെയും വനം വകുപ്പിനേയും വിവരമറിയിച്ചു.പ്രദേശത്ത് കടുവയുടെതെന്ന് കരുതുന്ന കാൽപ്പാടുകൾ കണ്ടെത്തിയിട്ടുണ്ട്. വനം വകുപ്പിന്റെ ഡ്രോൺ പരിശോധനയും നടന്നുവരികയായിരുന്നു. അതേസമയം, വയനാട് പച്ചിലക്കാട് പടിക്കംവയൽ പ്രദേശത്ത് നിന്ന് കാണാതായ തോട്ടം കാവൽക്കാരനെ കണ്ടെത്തി. കോടഞ്ചേരി സ്വദേശിയായ ബേബിയെ (70) ആയിരുന്നു കാണാതായത്. ഇവിടെ കടുവ സാന്നിധ്യം സ്ഥിരീകരിച്ചതിന് പിന്നാലെ ആയിരുന്നു ഇയാളെ കാണാതായത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam