പാടത്തിറങ്ങി ഞാറ് നട്ട്, കമ്പളനാട്ടിയിൽ തകർപ്പൻ ചുവടുവെച്ച് സബ് കളക്ടർ; കയ്യടിച്ച് ഒപ്പം കൂടി ഗ്രാമം

Published : Aug 28, 2022, 09:27 PM ISTUpdated : Aug 28, 2022, 09:31 PM IST
പാടത്തിറങ്ങി ഞാറ് നട്ട്, കമ്പളനാട്ടിയിൽ തകർപ്പൻ ചുവടുവെച്ച് സബ് കളക്ടർ; കയ്യടിച്ച് ഒപ്പം കൂടി ഗ്രാമം

Synopsis

ഗോത്ര വിഭാഗത്തിന്‍റെ വാദ്യോപകരണങ്ങളായ തുടിയുടെയും കുഴലിന്‍റെയും സംഗീതത്തിനുസരിച്ച് നൃത്തം ചെയ്യാനും മറന്നില്ല സബ് കളക്ടർ. കമ്പളനാട്ടിക്ക് പിന്നിലുള്ള ഐതിഹ്യങ്ങളെക്കുറിച്ച് ഗോത്ര വിഭാഗക്കാരോട് ചോദിച്ച് മനസിലാക്കാനും സബ് കളക്ടർ സമയം കണ്ടെത്തി

കമ്പളനാട്ടി: ഭരണകാര്യങ്ങളിലെ തിരക്കുകൾക്ക് അല്പം ഇടവേള നൽകി വയനാട് സബ് കളക്ടർ ആർ ശ്രീലക്ഷ്മി കുറച്ചു സമയം കർഷകയായി മാറി. തൃശ്ശിലേരി പവർലൂം പാടശേഖരത്ത് സംഘടിപ്പിച്ച കമ്പളനാട്ടിയിലാണ് സബ് കളക്ടർ കർഷകരോടൊപ്പം കൂടിയത്. രാവിലെ 10 മണിയോടെ തൃശ്ശിലേരി പടശേഖരത്ത് എത്തിയ സബ് കളക്ടർ ഔദ്യോഗിക വാഹനത്തിൽ നിന്നും നേരെ വയലിലേക്ക് ഇറങ്ങി. നാട്ടിയിൽ പങ്കെടുക്കാനെത്തിയ ഗ്രാമീണർ കൗതുകത്തോടെയും ആവേശത്തോടെയുമാണ് സബ് കളക്ടറെ പാടത്തേക്ക് വരവേറ്റത്.

മുൻ മന്ത്രിമാർ തിരിച്ചെത്തുമോ? ആർഎസ്‍പിയെ തിരിച്ചെത്തിക്കുമോ? ഗവർണറോടുള്ള നിലപാട്? പുതിയ സെക്രട്ടറിയുടെ മറുപടി

പാടത്തിറങ്ങിയ സബ് കളക്ടർ ആവേശത്തോടെ കർഷകരോടൊപ്പം ഞാറ് നട്ടു. ഗോത്ര വിഭാഗത്തിന്‍റെ വാദ്യോപകരണങ്ങളായ തുടിയുടെയും കുഴലിന്‍റെയും സംഗീതത്തിനുസരിച്ച് നൃത്തം ചെയ്യാനും മറന്നില്ല സബ് കളക്ടർ. കമ്പളനാട്ടിക്ക് പിന്നിലുള്ള ഐതിഹ്യങ്ങളെക്കുറിച്ച് ഗോത്ര വിഭാഗക്കാരോട് ചോദിച്ച് മനസിലാക്കാനും സബ് കളക്ടർ സമയം കണ്ടെത്തി. ജനങ്ങളുടെ ഉത്സവമായി കമ്പളനാട്ടി മാറിയെന്നും ചടങ്ങിൽ പങ്കെടുത്തതിൽ ഏറെ സന്തോഷിക്കുന്നുവെന്നും സബ് കളക്ടർ പറഞ്ഞു.

'വഴിയില്‍ കുഴിയുണ്ട്, സൂക്ഷിക്കണം'; വയനാട്ടിലെ റോഡുകളിലെ കുഴികള്‍ നികത്തണമെന്ന് ജില്ലാ കളക്ടര്‍

അതേസമയം വയനാട്ടിൽ നിന്നുള്ള മറ്റൊരു വാ‍ർത്ത ജില്ലയിലെ റോഡുകളില്‍ കുഴികള്‍ രൂപപ്പെട്ട് അപകട സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കുഴികള്‍ അടിയന്തരമായി നികത്തി ഗതാഗത യോഗ്യമാക്കാന്‍ ജില്ലാ കളക്ടര്‍ എ. ഗീതയുടെ നിര്‍ദ്ദേശിച്ചുവെന്നതാണ്. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ക്ക് ഇത് സംബന്ധിച്ച് നിര്‍ദ്ദേശം കളക്ടർ കഴിഞ്ഞ ദിവസം നല്‍കിയത്. റോഡുകളുടെ നിലവിലുള്ള അവസ്ഥയും അത് പരിഹരിക്കാന്‍ സ്വീകരിച്ച നടപടികളും നിശ്ചിത പ്രൊഫോര്‍മയില്‍ സെപ്റ്റംബര്‍ മൂന്നിന് വൈകീട്ട് മൂന്ന് മണിക്കുള്ളില്‍ ലഭ്യമാക്കാന്‍ കേരള റോഡ് ഫണ്ട് ബോര്‍ഡ് (കെ.ആര്‍.എഫ്.ബി), പൊതുമരാമത്ത് (ദേശീയപാത വിഭാഗം), പൊതുമരാമത്ത് (റോഡുകളും പാലങ്ങളും വിഭാഗം) ഡിവിഷനുകളുടെ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍മാരോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

കുഴികള്‍ രൂപപ്പെട്ടതും അടിയന്തര അറ്റകുറ്റപണി ആവശ്യമുള്ളതുമായ റോഡുകളുടെ വിവരങ്ങള്‍, കരാര്‍ നല്‍കിയിട്ടുണ്ടെങ്കില്‍ കരാറുകാരന്റെ പേരും വിലാസവും, ഇല്ലെങ്കില്‍ റോഡ് ഗതാഗതയോഗ്യമാക്കുന്നതിന് സ്വീകരിച്ച നടപടികള്‍ എന്നിവ റിപ്പോര്‍ട്ട് ചെയ്യണം. നിര്‍ദേശങ്ങള്‍ പാലിക്കാതിരിക്കുകയോ ഗതാഗത യോഗ്യമാക്കുന്നതിലെ കാലാതാമസം മൂലം റോഡില്‍ അപകടം സംഭവിക്കുകയോ ചെയ്താല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും കരാറുകാര്‍ക്കുമെതിരെ ദേശീയ ദുരന്ത നിവാരണ നിയമപ്രകാരം നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചിട്ടുണ്ട്.

PREV
click me!

Recommended Stories

ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു
തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി