കിണർ ശുചീകരിക്കാനായി ഇറങ്ങി, തിരികെ കയറുന്നതിനിടെ കയർ പൊട്ടി തൊഴിലാളി കിണറ്റിലേക്ക് വീണു; സംഭവം കോഴിക്കോട്

Published : Jan 15, 2025, 05:39 PM IST
കിണർ ശുചീകരിക്കാനായി ഇറങ്ങി, തിരികെ കയറുന്നതിനിടെ കയർ പൊട്ടി തൊഴിലാളി കിണറ്റിലേക്ക് വീണു; സംഭവം കോഴിക്കോട്

Synopsis

കോഴിക്കോട് നാദാപുരം വെള്ളൂരിൽ കിണറിൽ വീണ തൊഴിലാളിയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. 

കോഴിക്കോട്: കോഴിക്കോട് നാദാപുരം വെള്ളൂരിൽ കിണറിൽ വീണ തൊഴിലാളിയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. കിണർ ശുചീകരിച്ച് കയറുന്നതിനിടെ കയർ പൊട്ടി കിണറ്റിൽ വീഴുകയായിരുന്നു. കോടഞ്ചേരി സ്വദേശി കൊയമ്പ്രത്ത് താഴകുനി ഗണേശൻ (48) ആണ് അപകടത്തിൽ പെട്ടത്. വെളളൂർ കോരിച്ചിക്കാട്ടിൽ ദാമോദരൻ എന്നയാളുടെ വീടിനോട് ചേർന്ന കിണറിലാണ് അപകടം നടന്നത്. നാദാപുരം സ്റ്റേഷൻ ഫയർ ഓഫീസർ എസ്  വരുണിൻ്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഗണേശനെ ആശുപത്രിയിലേക്ക് മാറ്റിയതായി അ​ഗ്നിരക്ഷാ സേന അറിയിച്ചു. 

PREV
click me!

Recommended Stories

കണ്ണൂർ ചൊക്ലി പഞ്ചായത്തിൽ ലീഗ് സ്ഥാനാർഥിയെ കാണാനില്ല, ബിജെപി പ്രവ‍ർത്തകനൊപ്പം പോയെന്ന് പരാതി
പാപനാശിനിയെന്ന് ഭക്തരുടെ വിശ്വാസം, പക്ഷേ വന്യജീവി ആക്രമണ ഭീഷണിയും അപകട സാധ്യതയും; ഭക്തർക്ക് മുന്നറിയിപ്പുമായി വനംവകുപ്പ്