
കോഴിക്കോട്: കനത്ത മഴയില്‍ കിണര്‍ താഴ്ന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ ആശങ്കയില്‍. ഓമശ്ശേരിയിലെ അമ്പലക്കണ്ടി വടിക്കിനിക്കണ്ടി ഖദീജയുടെ വീട്ടുമുറ്റത്തെ കിണറാണ് താഴ്ന്നുപോയത്. മുകളില്‍ നിന്നും രണ്ട് മീറ്റര്‍ താഴെയായി റിംഗുകളും പമ്പ് സെറ്റുമുള്‍പ്പെടെ താഴ്ന്നു പോയി.
വീടും കിണറും തമ്മില്‍ ഏകദേശം ഒന്നര മീറ്റര്‍ മാത്രമാണ് അകലമുള്ളത്. അതിനാല്‍ വീടിനെയും ഇത് ബാധിക്കുമോ എന്ന ആശങ്കയിലാണ് കുടുംബാംഗങ്ങള്‍. 40 വര്‍ഷത്തോളം പഴക്കമുള്ള കിണറാണിതെന്ന് ഖദീജ പറഞ്ഞു. മുപ്പത് വര്‍ഷം മുമ്പാണ് കിണറില്‍ റിംഗിറക്കിയത്. പഞ്ചായത്ത് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam