മോട്ടോർ റിപ്പയർ ചെയ്യാൻ കിണറ്റിലിറങ്ങി; അന്യസംസ്ഥാന തൊഴിലാളി ശ്വാസംമുട്ടി മരിച്ചു

Published : May 05, 2024, 12:15 PM ISTUpdated : May 05, 2024, 03:56 PM IST
മോട്ടോർ റിപ്പയർ ചെയ്യാൻ കിണറ്റിലിറങ്ങി; അന്യസംസ്ഥാന തൊഴിലാളി ശ്വാസംമുട്ടി മരിച്ചു

Synopsis

ഫയർഫോഴ്സ് എത്തിയാണ് അലീഖിനെ പുറത്തെടുത്തത്. 

മലപ്പുറം: മലപ്പുറം തിരൂർ കോലൂപ്പാടത്തു മോട്ടോർ നന്നാക്കാൻ കിണറ്റിൽ ഇറങ്ങിയ ഇതര സംസ്ഥാന തൊഴിലാളി ശ്വാസം മുട്ടി മരിച്ചു. വെസ്റ്റ് ബംഗാൾ സ്വദേശി അലീഖ് ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് 30 അടിയോളം താഴ്ചയുള്ള കിണറ്റിൽ മോ ട്ടറിന്റെ വാൽവ് നന്നാക്കാനായി  അലീഖ് ഇറങ്ങിയത്. കിണറിന്റെ അടിയിൽ എത്തിയതോടെ ശ്വാസ തടസ്സം ഉണ്ടായി. പിന്നാലെ കുഴഞ്ഞു വീഴുകയായിരുന്നു. കിണറിനു മുകളിൽ ഉണ്ടായിരുന്ന ആളുകൾ കയർ കെട്ടി അലീഖിനെ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഫയർ ഫോഴ്സ് എത്തിയാണ് ഇയാളെ പുറത്തെടുത്തത്. തുടർന്ന് തിരൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.

 

 

PREV
click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്: ദിലീപ് കുറ്റവിമുക്തൻ; കെട്ടിപ്പിടിച്ച് അഭിഭാഷകർ, കോടതി വളപ്പിലും ദിലീപിന്റെ വീട്ടിലും മധുര വിതരണം
കള്ളക്കഥ കോടതിയിൽ തകർന്നു; തന്നെ പിന്തുണച്ചവർക്ക് നന്ദി: ദിലീപ്