
തൃശൂർ: എടത്തിരുത്തി ചൂലൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. ചൂലൂർ പൊട്ടൻ സെന്ററിലാണ് സംഭവം. ഇന്ന് പുലർച്ചെ ഒരുമണിയോടെയാണ് അപകടം ഉണ്ടായത്. എയർപോർട്ടിൽ പോയി വരികയായിരുന്ന വലപ്പാട് സ്വദേശി കൊണ്ടിയാറ ഗോപാലകൃഷ്‌ണനും, കുടുംബവും സഞ്ചരിച്ചിരുന്ന ഹ്യൂണ്ടായ് കാറാണ് കത്തിയത്. കാറിലുണ്ടായിരുന്നവർ തീകണ്ട് പുറത്തിറങ്ങിയതിനാൽ പരിക്കേൽകാതെ രക്ഷപ്പെട്ടു. ഫയർ ഫോഴ്‌സ് എത്തിയാണ് തീ കെടുത്തിയത്. കാറിന്റ മുൻഭാഗം പൂർണ്ണമായും കത്തി നശിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam