
ചെങ്ങന്നൂര്‍: ചെറിയനാട് പടനിലം ജംഗ്ഷനില്‍ നിര്‍മ്മാണ ജോലിക്കായിയെത്തിയ പശ്ചിമ ബംഗാള്‍ സ്വദേശിയായ യുവാവിനെ നാട്ടിലേക്കുള്ള യാത്രയ്ക്കിടയില്‍ കാണാതായതായി സഹോദരൻറെ പരാതി. ദക്ഷിണ ദിഞ്ചാപൂര്‍ ജില്ലയില്‍ പര്‍ഗ്രാം ഗ്രാമത്തില്‍ സുക്ദാപൂര്‍ സ്വദേശി നിര്‍മ്മല്‍ മണ്ഡല്‍-അനിത ദമ്പതികളുടെ മകന്‍ അഭിറാം മണ്ഡലിനെ (19) നെയാണ് കഴിഞ്ഞ മാര്‍ച്ച് 19 ന് ചെങ്ങന്നൂരില്‍ നിന്നും മാല്‍ഡ റെയില്‍വേ സ്റ്റേഷനിലേക്ക് പോകുന്ന വഴി കാണാതായത്.
പകല്‍ 2.30 ന് ഗോഹട്ടി എക്‌സ്പ്രസില്‍ നാട്ടുകാരായ മൂന്ന് പേരോടൊപ്പമായിരുന്നു അഭിറാം യാത്ര തിരിച്ചത്. രണ്ടു ദിവസങ്ങള്‍ക്ക് ശേഷം മാല്‍ഡയിലെത്തിയപ്പോള്‍ അഭിറാമിനെ യാത്രയ്ക്കിടയില്‍ കാണാതായതായി സഹയാത്രികര്‍ അറിയിക്കുകയായിരുന്നു. പിതൃസഹോദരനായ മന്‍മോഹന്‍ മണ്ഡലിനൊപ്പം ചെറിയനാട് നിര്‍മ്മാണ ജോലിക്കെത്തിയതായിരുന്നു അഭിറാം.
മാര്‍ച്ച് 10 ന് എത്തിയ ഇയാള്‍ 14 ന് മടങ്ങുകയായിരുന്നു. ഒപ്പം യാത്ര ചെയ്തവര്‍ ആലയില്‍ നിര്‍മ്മാണ ജോലിക്കെത്തിയവരാണെന്നും ഇവരുടെ മറുപടികളില്‍ അവ്യക്തയുണ്ടെന്നും അഭിറാമിന്‍റെ ബന്ധുകള്‍ അറിയിച്ചു. അഭിറാമിനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ചെങ്ങന്നൂര്‍ പൊലീസില്‍ പരാതി നല്‍കിയയെന്ന് സഹോദരൻ മന്‍മോഹന്‍ മണ്ഡല്‍ പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam