രാവിലെ തന്നെ സ്കൂട്ടറുമെടുത്ത് കച്ചോടത്തിനിറങ്ങി, വണ്ടി നിർത്താൻ പോലും സമയം കിട്ടിയില്ല, പിടികൂടി എക്സൈസ്

Published : Apr 06, 2024, 12:56 AM IST
രാവിലെ തന്നെ സ്കൂട്ടറുമെടുത്ത് കച്ചോടത്തിനിറങ്ങി, വണ്ടി നിർത്താൻ പോലും സമയം കിട്ടിയില്ല, പിടികൂടി എക്സൈസ്

Synopsis

പെരുമ്പാവൂരില്‍ ബ്രൗൺഷുഗർ വിൽപ്പനക്കാരനെ എക്സൈസ് പിടികൂടി.

എറണാകുളം: പെരുമ്പാവൂരില്‍ ബ്രൗൺഷുഗർ വിൽപ്പനക്കാരനെ എക്സൈസ് പിടികൂടി. അസാം നവഗോൺ സ്വദേശി അഞ്ചാറുൽ ഹുസൈനാണ് അറസ്റ്റിലായത്. കുന്നത്തുനാട് എക്സൈസ് ഇൻസ്പെക്ടർ എസ് ബിനുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അഞ്ചാറുല്‍ ഹുസൈനെ അറസ്റ്റ് ചെയ്തത്.

രാവിലെ പത്ത് മണിയോടെ പെരുമ്പാവൂർ പി പി റോഡിലെ ജ്യോതി ജംഗ്ഷനിൽ വിൽപ്പനയ്ക്കായി സ്കൂട്ടറില്‍ ബ്രൗൺഷുഗറുമായി വരുന്നതിനിടയിലാണ് അഞ്ചാറുല്‍ ഹുസൈൻ പിടിയിലായത്. ഇയാളുടെ പക്കൽ നിന്ന് 2.51ഗ്രാം ബ്രൗൺഷുഗർ എക്സൈസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. 

ലഹരി ഉൽപ്പന്നങ്ങൾ കടത്താൻ ഉപയോഗിക്കുന്ന സ്കൂട്ടറും എക്സൈസ് കസ്റ്റഡിയിലെടുത്തു. അഞ്ചാറുല്‍ ഹുസൈൻ പലയിടങ്ങളിലായി മാറി മാറി വാടകയ്ക്ക് താമസിക്കുന്ന ആളാണെന്ന് എക്സൈസ് ഉദ്യോഗസ്ഥരുടെ അന്വേഷണത്തില്‍ വ്യക്തമായി. പ്രതിയില്‍ നിന്ന് കിട്ടിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ബ്രൗൺഷുഗര്‍ വില്‍പ്പനക്കാരിലേക്കും വാങ്ങുന്നവരിലേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്നു എക്സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

പെരിന്തൽമണ്ണ, നിലമ്പൂർ, കോട്ടയ്ക്കൽ, തവനൂർ എല്ലായിടത്തും എത്തി; പരിശോധനയിൽ പിടികൂടിയത് എംഡിഎംഎ, കഞ്ചാവ്, മദ്യം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഒന്ന് വെയിറ്റ് ചെയ്യണേ ചേട്ടാ! സദ്യയുമുണ്ട് കാറിൽ കയറി വേഗം പറന്ന് നവവധു, പുറത്ത് കാത്ത് നിന്ന് നവവരൻ; വിവാഹദിനത്തിൽ വോട്ട്
വീണുകിട്ടയതിന് സ്വർണത്തേക്കാൾ മൂല്യം, എന്നിട്ടും ചുമട്ടുതൊഴിലാളിയായ ബിബിന്റെ മനസ് പതറിയില്ല, 1.5 ലക്ഷം രൂപയുടെ ഡയമണ്ട് വള ഉടമക്ക് തിരികെ നൽകി