കേരളത്തില്‍ മഴ പെയ്താലും തമിഴ്നാട്ടില്‍ മഴ പെയ്താലും ദുരിതം; സുരക്ഷിതമായി പുനരധിവസിപ്പിക്കണമെന്ന് ആവശ്യം

Published : Jul 13, 2024, 02:56 PM IST
കേരളത്തില്‍ മഴ പെയ്താലും തമിഴ്നാട്ടില്‍ മഴ പെയ്താലും ദുരിതം; സുരക്ഷിതമായി പുനരധിവസിപ്പിക്കണമെന്ന് ആവശ്യം

Synopsis

വയനാട്ടില്‍ മഴ പെയ്താലും തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലെ ദേവാലയില്‍ മഴ പെയ്താലും വെള്ളം ഒഴുകി നൂല്‍പ്പുഴയില്‍ എത്തും. പുഴ കരവിഞ്ഞൊഴുകി വീടുകളിലേക്ക് കയറുന്നതോടെ എല്ലാമെടുത്ത് ക്യാംപുകളിലേക്ക് മാറണം. വ‍ർഷങ്ങളായി ഇത് തന്നെ അവസ്ഥ.

വയനാട്: കേരളത്തില്‍ മഴ പെയ്താലും തമിഴ്നാട്ടില്‍ മഴ പെയ്താലും ദുരിതത്തിലാകുന്നവരാണ് വയനാട്ടിലെ നൂല്‍പ്പുഴ പുത്തൂർ കോളനിക്കാർ. തമിഴ്നാട്ടിലെ ദേവാലയില്‍ പെയ്യുന്ന മഴയും നൂല്‍പ്പുഴ കവിയാൻ കാരണമാകുന്നതാണ് ഇവരുടെ ദുരിതത്തിന് കാരണം. സുരക്ഷിതമായ സ്ഥലത്തേക്ക് തങ്ങളെ പുനരധിവസിപ്പിക്കണമെന്നാണ് ഇവിടെയുള്ള കുടുംബങ്ങളുടെ ആവശ്യം.

ആറ് കുടുംബങ്ങളിലായി 23 പേരാണ് നൂല്‍പ്പുഴ പുത്തൂർ കോളനിയില്‍ താമസിക്കുന്നത്. മഴക്കാലമായാല്‍ പിന്നെ ഇവർക്ക് ദുരിത ജീവിതമാണ്. വയനാട്ടില്‍ മഴ പെയ്താലും തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലെ ദേവാലയില്‍ മഴ പെയ്താലും വെള്ളം ഒഴുകി നൂല്‍പ്പുഴയില്‍ എത്തും. പുഴ കരവിഞ്ഞൊഴുകി വീടുകളിലേക്ക് കയറുന്നതോടെ എല്ലാമെടുത്ത് ക്യാംപുകളിലേക്ക് മാറണം. വ‍ർഷങ്ങളായി ഇത് തന്നെ അവസ്ഥ. രാത്രി കാലങ്ങളില്‍ മഴ പെയ്താല്‍ പിന്നെ എല്ലാവരുടെയും മനസ്സില്‍ ആധിയാണ്. എപ്പോഴാണ് വെള്ളം കയറുകയെന്ന് അറിയില്ല. 

ഈ വർഷം തന്നെ ഇത് രണ്ട് തവണ വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് സമീപത്തെ ക്യാമ്പിലേക്ക് മാറേണ്ടി വന്നു. ഒരു തവണ രാത്രിയിലും രണ്ടാം തവണ പുലർച്ചെയുമാണ് കുടുംബങ്ങൾ കുട്ടികളും കൈയ്യിൽ കിട്ടിയ സാധനങ്ങളുമായി രക്ഷപ്പെട്ട് ക്യാമ്പില്‍ അഭയം തേടിയത്. വെള്ളം കയറി വീട്ടുപകരണങ്ങൾ ഒഴുകിപ്പോയി. പലതും ഉപയോഗിക്കാൻ കഴിയാത്ത രീതിയില്‍ നശിച്ചു. കുട്ടികളുടെ പാഠപുസ്തകങ്ങൾ നനഞ്ഞ് ഉപയോഗശൂന്യമായി. വീടുകളിൽ ചെളി കയറി. വെള്ളം കയറി നശിച്ച വീട് വൃത്തിയാക്കി എടുക്കാൻ തന്നെ ദിവസങ്ങള്‍ എടുക്കുമെന്നതാണ് സ്ഥിതി. തങ്ങളെ പുനരധിവിസിപ്പിക്കണമെന്ന ആവശ്യം പല തവണ ഉന്നയിച്ചിട്ടും അധികൃതരാരും ഇതുവരെ പരിഹാരത്തിനെത്തിയിട്ടില്ല.

77 തിമിംഗലങ്ങൾ കൂട്ടമായി കരയ്ക്കടിഞ്ഞ് ചത്തു; ഇത്രയധികം തിമിംഗലങ്ങളുടെ കൂട്ടമരണം പതിറ്റാണ്ടുകൾക്കിടയിൽ ഇതാദ്യം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഓട്ടോയെ മറികടക്കുന്നതിനിടെ അതേ ഓട്ടോയിൽ ബൈക്കിടിച്ച് അപകടം; പാലക്കാട് സുഹൃത്തുക്കൾക്ക് ദാരുണാന്ത്യം
വില്ലേജ് ഓഫീസിൽ മിന്നൽ പരിശോധന നടത്തി വിജിലൻസ്: ഓഫീസിൽ നിന്നും വാഹനത്തിൽ നിന്നും പണവും മദ്യവും പിടിച്ചെടുത്തു