വെള്ളം കോരുന്നതിനിടെ വീട്ടമ്മ 30 അടിയോളം താഴ്ചയുള്ള കിണറ്റിലേക്ക് വീണു, താഴെയിറങ്ങി പിടിച്ച് നിർത്തി ഭർത്താവ്, രക്ഷകരായി പൊലീസും അഗ്നിരക്ഷാ സേനയും

Published : May 26, 2026, 03:08 PM IST
Rescue

Synopsis

കോലഞ്ചേരിയിൽ കിണറ്റിൽ വീണ 57-കാരിയായ വീട്ടമ്മയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. വെള്ളം കോരുന്നതിനിടെ കിണറ്റിലേക്ക് വീണ ഭാര്യയെ രക്ഷിക്കാൻ ഭർത്താവും കിണറ്റിലിറങ്ങിയിരുന്നു.  

കൊച്ചി: കോലഞ്ചേരി പൂതൃക്ക പഞ്ചായത്തിലെ കുടകുത്തിയിൽ കിണറ്റിൽ വീണ വീട്ടമ്മയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. തവളച്ചാൽ കുഴിയിൽ ശാന്ത (57) ആണ് വീടിന് മുന്നിലുള്ള കിണറ്റിൽ വീണത്. ഉച്ചയ്ക്ക് 12ഓടെ വെള്ളം കോരുന്നതിനിടെയാണ് ഏകദേശം 30 അടി താഴ്ചയുള്ള കിണറ്റിലേക്ക് വീണത്. ശാന്ത കിണറ്റിൽ വീണതറിഞ്ഞ ഭർത്താവ് മോഹനൻ ഉടൻ താഴെയിറങ്ങി പിടിച്ച് നിർത്തുകയായിരുന്നു.

വീട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പുത്തൻകുരിശ് പൊലീസ് പട്ടിമറ്റം അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചു. സ്റ്റേഷൻ ഓഫീസർ എൻഎച്ച് അനീസിന്റെ നേതൃത്വത്തിൽ എത്തിയ സേനാംഗങ്ങൾ നെറ്റ് റോപ്പിന്റെ സഹായത്തോടെ ഇരുവരെയും സുരക്ഷിതമായി പുറത്തെടുത്തു.

ശാന്തയെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. രക്ഷാപ്രവർത്തനത്തിൽ സേനാംഗങ്ങളായ രഞ്ജിത്, ബെന്നി മാത്യു, അനിൽകുമാർ, റെജിമോൻ, ഗഫൂർ, ശുഹൈബ്, വിജിത്ത്‌കുമാർ, അഖിൽദേവ്, അഭിജിത്ത്, ഷാനവാസ്, ഹോംഗാർഡ് രാമചന്ദ്രൻ എന്നിവരും പങ്കെടുത്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കായംകുളം കായലിൽ കൈകാലുകൾ കല്ലുകൊണ്ട് കെട്ടിയിട്ട നിലയിൽ വൃദ്ധയുടെ മൃതദേഹം, രണ്ട് ദിവസം മുൻപ് കാണാതായ തങ്കമ്മയെന്ന് സംശയം
പുലര്‍ച്ചെ നാലര മണി, മണ്ണാറകുളഞ്ഞിയിൽ വീട്ടിലെ ബെഡിൽ ഉറങ്ങിക്കിടന്ന ആളുടെ കാലിൽ അസാധാരണ തണുപ്പ്, ചുറ്റിക്കിടന്നത് ശംഖുവരയൻ