കണ്ണൂരിൽ ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിക്കൊന്നു; കാരണം കുടുംബവഴക്ക്; യുവാവ് കസ്റ്റഡിയിൽ

Published : Aug 16, 2024, 03:44 PM IST
കണ്ണൂരിൽ ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിക്കൊന്നു; കാരണം കുടുംബവഴക്ക്; യുവാവ് കസ്റ്റഡിയിൽ

Synopsis

കണ്ണൂർ  മുഴക്കുന്ന് കാക്കയങ്ങാട് തൊണ്ടംകുഴി ചെറു വോട്ട് എന്ന സ്ഥലത്ത് ഇന്ന് ഉച്ചയ്ക്ക് 1.30 ന്  ആണ് സംഭവം. 

കണ്ണൂർ: കണ്ണൂരിൽ കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെയും ഭാര്യാമാതാവിനെയും ​യുവാവ് വെട്ടിക്കൊലപ്പെടുത്തി. കണ്ണൂർ  മുഴക്കുന്ന് കാക്കയങ്ങാട് തൊണ്ടംകുഴി ചെറു വോട്ട് എന്ന സ്ഥലത്ത് ഇന്ന് ഉച്ചയ്ക്ക് 1.30 ന്  ആണ് സംഭവം. പനച്ചിക്കടവത്ത് പി കെ അലീമ (53), മകൾ സെൽമ (30) എന്നിവർ ആണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സെൽമയുടെ ഭർത്താവ് ഷാഹുൽ ആണ് ഇവരെ വെട്ടിയത്. സൽമയുടെ 12 വയസുകാരനായ മകൻ ഫഹദിനും പരിക്കേറ്റിട്ടുണ്ട്. ഷാഹുലിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. ആക്രമണത്തിനിടെ ഷാഹുൽ ഹമീദിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പ്രതി ലഹരിക്ക് അടിമയാണെന്ന് പൊലീസ് പറയുന്നു. മൃതദേഹം പേരാവൂർ ഗവ: ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

PREV
click me!

Recommended Stories

വഞ്ചിയൂരില്‍ ട്രാന്‍സ്‌ജെന്‍ഡര്‍മാരും ബിജെപി പ്രവര്‍ത്തകരും തമ്മിലെ സംഘര്‍ഷം; മൂന്ന് കേസെടുത്ത് പൊലീസ്
സിന്ധുവെന്ന് വിളിപ്പേര്, ആരുമറിയാതെ ഒറ്റമുറി വീട്ടിൽ വെച്ച് എല്ലാം തയ്യാറാക്കും, സ്കൂട്ടറിലെത്തിക്കും, സ്ഥലം ഉടമയ്ക്കും പങ്ക്, ചാരായവുമായി ഒരാൾ പിടിയിൽ