കുടുംബ വഴക്ക് കൊലപാതകത്തിൽ കലാശിച്ചു; ഭാര്യയുടെ അടിയേറ്റ് ഭർത്താവ് മരിച്ചു

Published : May 04, 2023, 04:39 PM ISTUpdated : May 04, 2023, 10:45 PM IST
കുടുംബ വഴക്ക് കൊലപാതകത്തിൽ കലാശിച്ചു; ഭാര്യയുടെ അടിയേറ്റ് ഭർത്താവ് മരിച്ചു

Synopsis

മൺവെട്ടി കൊണ്ടാണ് സജുവിനെ ഭാര്യ പ്രിയങ്ക അടിച്ചത്

കൊല്ലം: കടയ്ക്കലിൽ ഭാര്യയുടെ അടിയേറ്റ് ഭർത്താവ് മരിച്ചു. കടയ്ക്കൽ വെള്ളാർവട്ടം സ്വദേശി സജു (59) വാണ് മരിച്ചത്. കുടുംബ പ്രശ്നത്തെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. മൺവെട്ടി കൊണ്ടാണ് സജുവിനെ ഭാര്യ പ്രിയങ്ക അടിച്ചത്. പ്രിയങ്കയെ സംഭവത്തിന് പിന്നാലെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

ഒന്നര വർഷമായി സാജുവും പ്രിയങ്കയും പിണങ്ങി കഴിയുകയായിരുന്നു. പ്രിയങ്ക മാറി താമസിച്ച വാടകവീടുകളിലെല്ലാമെത്തി സാജു പ്രശ്നങ്ങൾ ഉണ്ടാക്കി. ഇതേ തുടർന്ന് മൂന്നു വീടുകളാണ് ഒന്നര വർഷത്തിനിടയിൽ മാറിയത്. ഒരു മാസം മുമ്പ് പ്രിയങ്ക വാടകയ്ക്ക് എടുത്ത വീട്ടിലാണ് സാജു  പ്രശ്നങ്ങൾ ഉണ്ടാക്കിയത്. മദ്യപിച്ചെത്തിയ സാജു പ്രിയങ്കയെ മർദ്ദിച്ചു. ഇതിനിടയിൽ വീട്ടുമുറ്റത്തിരുന്ന മൺവെട്ടി എടുത്ത് വീട്ടമ്മ ഭർത്താവിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. തലയുടെ പിൻഭാഗത്ത് അടിയേറ്റ സാജു തളർന്ന് വീണു. വിവരം പ്രിയങ്ക തന്നെയാണ് പോലീസിനെ വിളിച്ചറിയിച്ചത്.

പോലീസ് എത്തിയപ്പോൾ ബോധരഹിതനായി കിടക്കുന്ന സാജുവിനെയാണ് കണ്ടത്. ഉടൻ തന്നെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രിയങ്കയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഫോറൻസിക്, സംഘമെത്തി സ്ഥലത്ത് പരിശോധന നടത്തി.

PREV
Read more Articles on
click me!

Recommended Stories

കൊച്ചിയിൽ ലോറി നന്നാക്കുന്നതിനിടെ ദാരുണ അപകടം; നിർത്തിയിട്ട ലോറി ഉരുണ്ടുവന്ന് ഇടിച്ച് യുവാവ് മരിച്ചു
എതിർദിശയിൽ വന്ന ലോറിയിലേക്ക് കാർ ഇടിച്ചു കയറി; കോഴിക്കോട് ചെറൂപ്പയിൽ രണ്ട് പേർക്ക് പരിക്ക്