തിരുവനന്തപുരത്ത് ജനവാസ മേഖലയിൽ ഭീതിപരത്തി കാട്ടുപോത്ത്; മയക്കുവെടി വച്ച് പിടികൂടി, കാട്ടിൽ തുറന്ന് വിടും

Published : Jul 25, 2024, 03:41 PM ISTUpdated : Jul 25, 2024, 04:21 PM IST
തിരുവനന്തപുരത്ത് ജനവാസ മേഖലയിൽ ഭീതിപരത്തി കാട്ടുപോത്ത്; മയക്കുവെടി വച്ച് പിടികൂടി, കാട്ടിൽ തുറന്ന് വിടും

Synopsis

വെടിയേറ്റതിന് പിന്നാലെ അഞ്ച് കിലോമീറ്ററോളം വിരണ്ടോടി മരച്ചീനി തോട്ടത്തിലെത്തിയതിന് ശേഷമാണ് കാട്ടുപോത്ത് മയങ്ങിയത്. അഞ്ച് മിനിറ്റിന് ശേഷം കാട്ടുപോത്ത് വീണ്ടും എഴുനേറ്റ് രക്ഷപ്പെടാന്‍ ശ്രമം നടത്തി. ഇതോടെ വീണ്ടും മയക്കുവെടിവെച്ചു.

തിരുവനന്തപുരം: തിരുവനന്തപുരത്ത് ടെക്‌നോസിറ്റി അടക്കം ജനവാസ മേഖലയിൽ ഇറങ്ങി ഭീതിപരത്തിയ കാട്ടുപോത്തിനെ മയക്കുവെടി വെച്ച് പിടികൂടി. വെടി കൊണ്ട കാട്ടുപോത്ത് വിരണ്ടോടിയത് പരിഭ്രാന്തി പരത്തി. കാട്ടുപോത്തിനെ ഉള്‍ക്കാട്ടില്‍ തുറന്ന് വിടാനാണ് തീരുമാനം.

ടെക്നോസിറ്റി പരിസരത്താണ് ഇന്നലെയാണ് കാട്ടുപോത്ത് ഇറങ്ങിയത്. ടെക്നോസിറ്റി ക്യാമ്പസിന് പുറകുവശത്തെ കാടുപിടിച്ച പറമ്പിലാണ് കാട്ടുപോത്ത് എത്തിയത്. ഇന്നലെ രാത്രിയാണ് ഹോസ്റ്റലിൽ താമസിക്കുന്ന ടെക്നോ സിറ്റിയിലെ ജീവനക്കാരും നാട്ടുകാരും പ്രദേശത്ത് കാട്ടുപോത്തിനെ കണ്ടത്. പാലോട് വനമേഖലയിൽ നിന്ന് 12 കി.മീ അകലെയാണ് കാട്ടുപോത്തിനെ കണ്ടെത്തിയത്. ഇന്ന് ഉച്ചയോടെയാണ് കാട്ടുപോത്തിനെ മയക്കുവെടിവെച്ച് പിടികൂടിയത്.

Also Read: ബൈക്കും കാറും തമ്മിൽ കൂട്ടിയിച്ച് അപകടം; സുവിശേഷകൻ മരിച്ചു

വെടിയേറ്റതിന് പിന്നാലെ അഞ്ച് കിലോമീറ്ററോളം വിരണ്ടോടി മരച്ചീനി തോട്ടത്തിലെത്തിയതിന് ശേഷമാണ് കാട്ടുപോത്ത് മയങ്ങിയത്. അഞ്ച് മിനിറ്റിന് ശേഷം കാട്ടുപോത്ത് വീണ്ടും എഴുനേറ്റ് രക്ഷപ്പെടാന്‍ ശ്രമം നടത്തി. ഇതോടെ വീണ്ടും മയക്കുവെടിവെച്ചു. തുടര്‍ന്ന് ജെസിബിയുടെ സഹായത്തോടെ കാട്ടുപോത്തിനെ ലോറിയിൽ കയറ്റി. കാട്ടുപോത്തിനെ പാലോട് വനത്തിൽ കൊണ്ട് വിടാനാണ് തീരുമാനം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

വഞ്ചിയൂരില്‍ ട്രാന്‍സ്‌ജെന്‍ഡര്‍മാരും ബിജെപി പ്രവര്‍ത്തകരും തമ്മിലെ സംഘര്‍ഷം; മൂന്ന് കേസെടുത്ത് പൊലീസ്
സിന്ധുവെന്ന് വിളിപ്പേര്, ആരുമറിയാതെ ഒറ്റമുറി വീട്ടിൽ വെച്ച് എല്ലാം തയ്യാറാക്കും, സ്കൂട്ടറിലെത്തിക്കും, സ്ഥലം ഉടമയ്ക്കും പങ്ക്, ചാരായവുമായി ഒരാൾ പിടിയിൽ