റോഡിന് കുറുകെ കുതിച്ചെത്തിയ കാട്ടുപന്നി വയോധികനെ ആക്രമിച്ചു; മുഖത്തും തോളെല്ലിനും ഗുരുതര പരിക്ക്

Published : Jun 27, 2025, 07:28 AM ISTUpdated : Jun 27, 2025, 07:38 AM IST
Wild boar attack

Synopsis

റോഡിലൂടെ നടന്നുപോവുകയായിരുന്ന മുഹമ്മദിനെ കാട്ടുപന്നി കുറുകെ ചാടി ആക്രമിക്കുകയായിരുന്നു. മുഖത്തും തോളെല്ലിനും സാരമായി പരിക്കേറ്റ മുഹമ്മദിനെ ഉടന്‍ തന്നെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കോഴിക്കോട്: റോഡിലൂടെ നടന്നുപോവുകയായിരുന്ന വയോധികനെ കാട്ടുപന്നി ആക്രമിച്ചു. കൊടുവള്ളി കളരാന്തിരി സ്വദേശി പടിപ്പുരക്കല്‍ മുഹമ്മദിനാണ് (65) കാട്ടുപന്നി ആക്രമണത്തില്‍ പരിക്കേറ്റത്. കളരാന്തിരി ചാത്തരുകണ്ടി വട്ടോത്ത്പുറായില്‍ ഭാഗത്ത് വെച്ച് രാവിലെ 7.30ഓടെയായിരുന്നു സംഭവം.

റോഡിലൂടെ നടന്നുപോവുകയായിരുന്ന മുഹമ്മദിനെ കാട്ടുപന്നി കുറുകെ ചാടി ആക്രമിക്കുകയായിരുന്നു. മുഖത്തും തോളെല്ലിനും സാരമായി പരിക്കേറ്റ മുഹമ്മദിനെ ഉടന്‍ തന്നെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിന് സമീപത്തുള്ള പ്രദേശമായ പട്ടിണിക്കരയില്‍ തിങ്കളാഴ്ച സമാനമായ ആക്രമണം നടന്നിരുന്നു.

പന്നിയുടെ ആക്രമണത്തില്‍ സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന അമ്മയ്ക്കും മകള്‍ക്കുമാണ് പരിക്കേറ്റത്. കൈതക്കുന്നുമ്മല്‍ ബിന്‍സി (35), മകള്‍ സോണിമ (13) എന്നിവർക്കാണ് പരിക്കേറ്റത്.

PREV
Read more Articles on
click me!

Recommended Stories

വളർന്ന് വലുതായത് ആരും ശ്രദ്ധിച്ചില്ല! പട്ടാമ്പി മഹിളാ സമാജത്തിന്റെ കെട്ടിടത്തിന് മുന്നിൽ നിന്ന് കണ്ടെത്തിയത് 29 സെന്റീമീറ്റർ വളർന്ന കഞ്ചാവ് ചെടി
തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് അവശനിലയിൽ വഴിയിൽ ഉപേക്ഷിച്ച 20കാരൻ അറസ്റ്റിൽ