
നാദാപുരം: കാട്ടുപന്നി റോഡിന് കുറുകെ ഓടി സ്കൂട്ടർ മറിഞ്ഞ് യാത്രികൻ മരിച്ചു. തലശ്ശേരി-നാദാപുരം സംസ്ഥാന പാതയിലാണ് സംഭവം. നാദാപുരം ചേറ്റുവെട്ടി സ്വദേശി പൊന്നന്റവിട കുഞ്ഞബ്ദുള്ള (55) ആണ് മരിച്ചത്. അപകടത്തിൽ സാരമായി പരിക്കേറ്റ ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ബുധനാഴ്ച്ച രാവിലെ ആറ് മണിയോടെയായിരുന്നു അപകടം. പ്രദേശത്ത കാട്ടുപന്നി ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ ആരോപിച്ചു.
ബൈക്ക് മറ്റൊരു ബൈക്കിൽ തട്ടി മറിഞ്ഞ് ടിപ്പിറിനടിയൽ പെട്ടു, യുവാവ് മരിച്ചു
അരൂർ: ദേശീയപാതയിൽ ടിപ്പറിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. ചേർത്തല പള്ളിപ്പുറം തെക്കേ ചേപ്പേലിൽ മുരുകേശന്റെ മകൻ നിധീഷ് (30) ആണ് മരിച്ചത്. തൽക്ഷണം മരണപ്പെട്ടതായി പറയുന്നു. എറണാകുളത്തു നിന്ന് ചേർത്തലക്ക് കട്ടയുമായി പോവുകയായിരുന്ന ടിപ്പർ കയറിയാണ് മരിച്ചത്.
ഇന്ന് വൈകിട്ട് മൂന്നരയോടെ ചന്തിരൂർ മേഴ്സി സ്ക്കൂളിന് സമീപം വച്ചാണ് അപകടം ഉണ്ടായത്. ടിപ്പറിന് മുന്നിലൂടെ വരികയായിരുന്ന ബൈക്ക് മറ്റൊരു ബൈക്കിൽ തട്ടി മറിഞ്ഞ് ടിപ്പറിനടിയിൽ വീഴുകയായിരുന്നതായി ടിപ്പർ ഡ്രൈവർ പട്ടണക്കാട് സ്വദേശി മാത്യു സിറിയക്ക് പറഞ്ഞു.
അരൂരിനിന്ന് എസ് എഫ്.ആർ. ഒ.ജോജിയുടെ നേതൃതത്വത്തിലുള്ള ഫയർഫോഴ്സ് സംഘം റോഡ് ശുചീകരിച്ചു. അരൂർ പൊലീസ് എസ്.ഐ. മണിക്കുട്ടൻ, എ.എസ്.ഐ. സാബു എന്നിവരുടെ നേതൃത്ത്വത്തിലെത്തിയ സംഘം ഗതാഗതം പുന:സ്ഥാപിച്ചു. ഒരു മണിക്കൂറോളം ഗതാഗത തടസ്സം നേരിട്ടു.
കൊമ്പുകുലുക്കി ആനവണ്ടിക്ക് മുന്നില്‍ 'പടയപ്പ'; വെട്ടിച്ചെടുത്ത് ഡ്രൈവര്‍, അപാര ധൈര്യമെന്ന് സോഷ്യല്‍ മീഡിയ
ഇടുക്കി: മൂന്നാറിലേക്കു പോയ കെഎസ്ആർടിസി ബസിന്‍റെ വഴി മുടക്കി കാട്ടുകൊമ്പന്‍ പടയപ്പ. ബസിന് നേരെ വന്ന പടയപ്പയുടെ കൊമ്പുരഞ്ഞ് ബസിന്‍റെ ചില്ല് തകർന്നു. മൂന്നാർ - ഉടുമലപ്പേട്ട അന്തർ സംസ്ഥാന പാതയിൽ മൂന്നാറിലെ ഡിവൈ.എസ്.പി ഓഫീസിനു സമീപത്തായി വൈകിട്ട് നാലു മണിയോടെയായിരുന്നു സംഭവം. ബസിനു മുന്നിലെത്തിയ ആന മുമ്പിലെ ഗ്ലാസിൽ തുമ്പിക്കൈ ഉപയോഗിച്ച് അമർത്തുകയായിരുന്നു. കൊമ്പുരഞ്ഞ് ബസിന്‍റെ ഗ്ലാസ് തകർന്ന നിലയിലാണ്.
ആന അല്പം വഴിമാറിയതോടെ ഡ്രൈവർ ബാബുരാഡ് ബസ് വെട്ടിച്ച് മുന്നോട്ട് എടുത്തു. ആന വശത്തേക്കു മാറിയയുടൻ ബസുമായി ഡ്രൈവർ മുന്നോട്ടെടുത്തത് കൊണ്ട് കൂടുതല്‍ അപകടമുണ്ടായില്ല. ആന വരുന്നത് കണ്ട് യാത്രക്കാര്‍ പേടിച്ചെങ്കിലും ഡ്രൈവര്‍ മനസാനിധ്യം കൈവിടാതെ വാഹനം മുന്നോട്ടെടുക്കുകയായിരുന്നു.
മറ്റു വാഹനങ്ങൾക്കും യാത്രക്കാർക്കും തടസം സൃഷ്ടിച്ച് ഏറെ നേരം പടയപ്പ റോഡിൽ നിലയുറപ്പിച്ചു. ബസിന് പിന്നാലെ ഓടിച്ചെല്ലാനും ആന ശ്രമം നടത്തി. ഏറെ നേരം യാത്രക്കാരെ പരിഭാന്ത്രിയിലാക്കി റോഡിന് സമീപത്ത് നിലയുറപ്പിച്ച പടയപ്പ കാട്ടിലേക്ക് മടങ്ങിയതോടെയാണ് മൂന്നാർ - ഉടുമലപ്പേട്ട അന്തർ സംസ്ഥാന പാതയിലെ ഗതാഗതം പുനരാരംഭിച്ചത്. എന്തായാലും കെഎസ്ആര്‍ടെസി ഡ്രൈവറുടെ ധൈര്യം അപാരം ആണെന്നാണ് സോഷ്യല്‍ മീഡിയയിലെ കമന്‍റുകള്‍.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam