
തേനി: തേനി തേവാരത്തില്‍ കാട്ടനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. സഹായിക്കാനെത്തിയ സമീപവാസിക്ക് ഗുരുതര പരിക്കേറ്റു. തേനി തേവാരം സ്വദേശി അപ്പാവാണ് മരിച്ചത്.
കഴിഞ്ഞ ദിവസം വൈകുന്നേരമാണ് തേവാരത്തിന് സമീപത്തെ തോട്ടത്തില്‍ ജോലി ചെയ്യുന്നതിനിടെ അപ്പാവിനെ പിന്നാലെയെത്തിയ കാട്ടാന ആക്രമിച്ചത്. രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ പിന്‍തുടര്‍ന്നെത്തിയ ആന കൊലപ്പെടുത്തുകയായിരുന്നു. ഇയാളുടെ ശബ്ദം കേട്ട് സഹായിക്കാനെത്തിയ ഗുസ്വാമിക്ക് കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റു. രണ്ട് ആടുകളെയും കാട്ടാന കൊന്നു.
കാട്ടനകള്‍ സ്ഥിരമായി ഇറങ്ങാറുള്ള മേഖലയില്‍ ഇവയുടെ ശല്യം തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ വനംവകുപ്പ് തയ്യാറാകുന്നില്ലെന്ന് ആരോപിച്ച് നാട്ടുകാര്‍ ഫോറസ്റ്റ് ഓഫീസ് ഉപരോധിച്ചെങ്കിലും പോലീസിന്റെ നേത്യത്വത്തില്‍ ചര്‍ച്ചകള്‍ നടത്തി പ്രശ്‌നം പരിഹരിക്കുകയായിരുന്നു.
പ്രതീകാത്മക ചിത്രം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam