വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ തൊഴിലുറപ്പ് തൊഴിലാളിയായ സ്ത്രീക്ക് പരിക്ക്

Published : Jun 12, 2019, 05:17 PM IST
വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ തൊഴിലുറപ്പ് തൊഴിലാളിയായ സ്ത്രീക്ക് പരിക്ക്

Synopsis

തൊഴിലുറപ്പ് പണിയെടുക്കുന്ന സ്ഥലത്ത് നിന്ന് ഉച്ചയ്ക്ക് 1.30 ന് ഭക്ഷണം കഴിയ്ക്കാൻ പോകുമ്പോഴാണ് കാട്ടാനയാക്രമിച്ചത്.  

വയനാട്: വയനാട് പുൽപ്പള്ളി പഞ്ചായത്തിൽ കാട്ടാനയുടെ ആക്രമണത്തിൽ തൊഴിലുറപ്പ് തൊഴിലാളിയായ സ്ത്രീക്ക് പരിക്ക്. വേലിയമ്പം ചുള്ളിക്കാട് ഭാഗത്ത് വെച്ചാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. 

വേലിയമ്പം കണ്ടാമല കോളനിയിലെ പത്മിനിയെ ഗുരുതര പരിക്കുകളോടെ മാനന്തവാടിയിലെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് 1.30 ന് ഭക്ഷണം കഴിയ്ക്കാൻ പോകുമ്പോഴാണ് കാട്ടാനയാക്രമിച്ചത്.

തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി വനാതിർത്തിയോട് ചേർന്ന സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കുളം നിർമ്മാണം നടക്കുകയായിരുന്നു. ഇവിടെ നിന്ന് ഭക്ഷണം കഴിയ്ക്കാൻ പോവുമ്പോഴാണ് പത്മിനിയെ ആന ആക്രമിച്ചത്.
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വയനാട്ടിൽ ട്രാവലർ തലകീഴായി മറിഞ്ഞ് രണ്ട് മരണം; അപകടത്തിൽപെട്ടത് മൂന്നാർ വിനോദയാത്ര കഴിഞ്ഞ് മടങ്ങിയ കർണാടക സംഘം
കോഴിക്കോട് ട്രെയിൻ തട്ടി മരിച്ചത് വിദ്യാർത്ഥികൾ; മൃതദേഹങ്ങൾ ചിന്നിച്ചിതറി, തിരിച്ചറിഞ്ഞത് മാതാപിതാക്കളെത്തി