മറിച്ചിട്ട തെങ്ങ് വൈദ്യുതി കമ്പിയിലേക്ക് വീണു; പാലക്കാട് കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ നിലയിൽ

Published : Sep 08, 2020, 08:34 AM ISTUpdated : Sep 08, 2020, 11:13 AM IST
മറിച്ചിട്ട തെങ്ങ് വൈദ്യുതി കമ്പിയിലേക്ക് വീണു; പാലക്കാട് കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ നിലയിൽ

Synopsis

പാലക്കാട് മേഖലയില്‍ കഴിഞ്ഞ കുറെ മാസങ്ങളായ കാട്ടാനകള്‍ ചരിയുന്നത് ദേശീയ തലത്തില്‍ വലിയ ശ്രദ്ധ നേടിയിരുന്നു. അതിനാല്‍ വിശദമായ പരിശോധന നടത്താനാണ് വനംവകുപ്പിന്‍റെ തീരുമാനം.

പാലക്കാട്: പാലക്കാട് മലമ്പുഴയ്ക്ക് അടുത്ത് വേനോലിയിൽ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ നിലയിൽ. ജനവാസ മേഖലയിൽ സ്ഥിരമായി ഇറങ്ങുന്ന ചുള്ളികൊമ്പൻ എന്ന് വിളി പേരുള്ള കൊമ്പൻ ആണ് ചരിഞ്ഞത്. ഇലക്ട്രിക് പോസ്റ്റിൽ നിന്നാണ് ഷോക്കേറ്റത് എന്നാണ് സൂചന.

തെങ്ങ് മറിച്ചിടാന്‍ ശ്രമിക്കുന്നതിനിടെയാണ് കാട്ടാനക്ക് ഷോക്കേറ്റത് എന്നാണ് പ്രാഥമിക നിഗമനം. വനംവകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. ഈ മേഖലയില്‍ കഴിഞ്ഞ കുറച്ച് നാളുകളായി കാട്ടാന ശല്യം രൂക്ഷമാണെന്ന് പരാതികള്‍ ഉയര്‍ന്നിരുന്നു. അതേസസമയം, പാലക്കാട് മേഖലയില്‍ കഴിഞ്ഞ കുറെ മാസങ്ങളായ കാട്ടാനകള്‍ ചരിയുന്നത് ദേശീയ തലത്തില്‍ വലിയ ശ്രദ്ധ നേടിയിരുന്നു. അതിനാല്‍ വിശദമായ പരിശോധന നടത്താനാണ് വനംവകുപ്പിന്‍റെ തീരുമാനം.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കയറിലെ തീ അണയാതെ കിടന്നു, ഗ്യാസ് ലീക്കായതും കത്തിപ്പിടിച്ചു; തിരുവനന്തപുരത്തെ ഓട്ടോ മൊബൈൽ വർക്ക് ഷോപ്പിൽ വൻ തീപിടിത്തം, വൻ ദുരന്തം ഒഴിവായി
വീടിന് പുറത്തല്ല, തിരുവനന്തപുരത്തെ വീടിനകത്ത് പ്രത്യേക ഫാനടക്കം സജ്ജീകരിച്ച് യുവാവിന്‍റെ കഞ്ചാവ് തോട്ടം! കയ്യോടെ പിടികൂടി പൊലീസ്