ചക്കക്കൊമ്പൻ പശുവിന്‍റെ നടുവൊടിച്ചു; പശുവിനൊപ്പമുണ്ടായിരുന്ന സ്ത്രീ ഓടി രക്ഷപ്പെട്ടു

Published : Mar 30, 2024, 10:09 AM IST
ചക്കക്കൊമ്പൻ പശുവിന്‍റെ നടുവൊടിച്ചു; പശുവിനൊപ്പമുണ്ടായിരുന്ന സ്ത്രീ ഓടി രക്ഷപ്പെട്ടു

Synopsis

വ്യാഴാഴ്ച വൈകീട്ടാണ് സംഭവം നടന്നത്. സിങ്കുകണ്ടം ഓലപ്പുരയ്ക്കല്‍ സരസമ്മ പൗലോസിന്‍റെ പശുവാണ് ചക്കക്കൊമ്പന്‍റെ ആക്രമണത്തിന് ഇരയായത്. ആന വരുന്നത് കണ്ടതോടെ സരസമ്മ ഓടി രക്ഷപ്പെടുകയായിരുന്നു. ഇതിനാലാണ് വലിയൊരു ദുരന്തത്തില്‍ നിന്ന് ഇവര്‍ രക്ഷപ്പെട്ടത്.

ഇടുക്കി: ചിന്നക്കനാലിൽ ചക്കക്കൊമ്പൻ  പശുവിനെ ആക്രമിച്ചു. പശുവിനൊപ്പമുണ്ടായിരുന്ന സ്ത്രീ ആനയുടെ ആക്രമണത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. ചക്കക്കൊമ്പന്‍റെ ആക്രമണത്തില്‍ പശുവിന്‍റെ നടു ഒടിഞ്ഞുപോയി.

വ്യാഴാഴ്ച വൈകീട്ടാണ് സംഭവം നടന്നത്. സിങ്കുകണ്ടം ഓലപ്പുരയ്ക്കല്‍ സരസമ്മ പൗലോസിന്‍റെ പശുവാണ് ചക്കക്കൊമ്പന്‍റെ ആക്രമണത്തിന് ഇരയായത്. ആന വരുന്നത് കണ്ടതോടെ സരസമ്മ ഓടി രക്ഷപ്പെടുകയായിരുന്നു. ഇതിനാലാണ് വലിയൊരു ദുരന്തത്തില്‍ നിന്ന് ഇവര്‍ രക്ഷപ്പെട്ടത്.

ഇടുക്കിയില്‍ നിന്ന് കാട്ടാന ആക്രമണങ്ങളുടെ തുടര്‍ക്കഥകളാണ് ദിവസവും പുറത്തുവരുന്നത്. ഇന്നലെയും ചിന്നക്കനാലില്‍ ചക്കക്കൊമ്പന്‍റെ ആക്രമണമുണ്ടായിരുന്നു. 301 കോളനിക്ക് സമീപം വയല്‍പ്പറമ്പില്‍ ഒരു ഷെഡിന് നേരെയായിരുന്നു ആക്രമണം. ഈ സമയത്ത് ഷെഡ്ഡിനുള്ളില്‍ ആളുകളുണ്ടായിരുന്നില്ല.

Also Read:- പാലക്കാട്ട് സ്ത്രീയുടെ കാൽ കാട്ടുപന്നി കടിച്ചു മുറിച്ചു; ഗുരുതരാവസ്ഥയിലെന്ന് വിവരം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV
Read more Articles on
click me!

Recommended Stories

മലയാറ്റൂരിൽ കാണാതായ 19 വയസ്സുകാരിയുടെ മരണം കൊലപാതകം? ആൺ സുഹൃത്തിനെ ചോദ്യം ചെയ്യുന്നു
കണ്ണൂർ ചൊക്ലി പഞ്ചായത്തിൽ ലീഗ് സ്ഥാനാർഥിയെ കാണാനില്ല, ബിജെപി പ്രവ‍ർത്തകനൊപ്പം പോയെന്ന് പരാതി