
പാലക്കാട്: വനംവകുപ്പ് പിടികൂടി സംരക്ഷിക്കുന്ന പി.ടി 7 എന്ന ധോണിയെ കൂട്ടിൽ നിന്ന് ഇറക്കി. ഒരു കണ്ണിന്റെ കാഴ്ച ശക്തിയ്ക്കുള്ള ചികിത്സയ്ക്കുവേണ്ടിയാണ് ആനയെ ഇറക്കിയത്. ആനയ്ക്ക് കാഴ്ച കുറവുള്ളതിനാൽ ശസ്ത്രക്രിയ വേണമെന്ന് നേരത്തെ ഡോക്ടർമാർ തീരുമാനമെടുത്തിരുന്നു. എന്നാൽ മരുന്നുകൾ നൽകിയുള്ള ചികിത്സയാണ് ഇപ്പോൾ പരിഗണിക്കുന്നത്.
ആനയെ ചികിത്സിക്കാനുള്ള വിദഗ്ധ ഡോക്ടർമാരുടെ സംഘം അടുത്ത ദിവസം തന്നെ പാലക്കാട് എത്തി പരിശോധനകൾക്ക് തുടക്കമിടും. ആനയെ പരിശോധിക്കുന്നത് ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം ആണ്. പിടി 7 ൻ്റെ കണ്ണിന് കാഴ്ച നഷ്ടപ്പെട്ട സംഭവത്തിൽ തുടർ ചികിത്സ വൈകുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് വെറ്ററിനറി ഡോക്ടർമാർ രംഗത്തെത്തിയിരുന്നു. ചീഫ് വൈൽഡ് ലൈഫ് വാർഡന് അനുമതിയില്ലാത്തതായിരുന്നു തുടർ ചികിത്സയ്ക്ക് തടസ്സം. പിടി 7 നെ കൂട്ടിൽ നിന്ന് പുറത്തിറക്കാൻ അനുമതി ലഭിക്കാത്തതിനാൽ നീണ്ടു പോവുകയായിരുന്നു.
മകൻ രാത്രിയിൽ വീട് വിട്ടുപോവും, രാവിലെ വരും; മോഷണക്കേസുകളിൽ സ്ഥിരം പ്രതിയെന്ന് ക്രിസ്റ്റിലിന്റെ അമ്മ
നാല് വർഷത്തോളം പാലക്കാട് ധോണി പ്രദേശത്തിന്റെ ഉറക്കം കെടുത്തിയ കാട്ടുകൊമ്പനായിരുന്നു പാലക്കാട് ടസ്കർ സെവൻ (പിടി 7). ധോണി എന്നാണ് ഇതിന് വനം മന്ത്രി നൽകിയ ഔദ്യോഗിക പേര്. ശ്രമകരമായ ദൗത്യത്തിലൂടെയാണ് ആനയെ വനം വകുപ്പ് പിടികൂടിയത്. 72 അംഗ ദൗത്യസംഘമായിരുന്നു ആനയെ മയക്കുവെടി വച്ചത്. മൂന്ന് കുംകിയാനകളുടെ സഹായത്തോടെ നാല് മണിക്കൂർ കൊണ്ടാണ് വനത്തിൽ നിന്ന് ധോണി ക്യാമ്പിലേക്ക് ആനയെ എത്തിച്ചത്. ധോണി, മായാപുരം, മുണ്ടൂർ മേഖലകളിൽ നാല് വർഷം നാശമുണ്ടാക്കിയ കൊമ്പനാണ് ഈ ആന. 2022 ജൂലൈ 8 എട്ടിന് പ്രഭാത സവാരിക്കാരനെ ആന ചവിട്ടിക്കൊന്നിരുന്നു. മായാപുരം സ്വദേശി ശിവരാമൻ ആണ് കൊല്ലപ്പെട്ടത്. 2022 നവംബർ മുതൽ ഇടവേളകൾ ഇല്ലാതെ വിലസുകയായിരുന്നു പിടി 7.
https://www.youtube.com/watch?v=Ko18SgceYX8