അപ്പാർട്ട്മെന്‍റിൽ മയക്കുമരുന്ന് വിൽപ്പന, പൊലീസ് വളഞ്ഞു; യുവാവും യുവതിയും എംഡിഎംഎയുമായി പിടിയിൽ

Published : Sep 13, 2023, 07:51 AM IST
അപ്പാർട്ട്മെന്‍റിൽ മയക്കുമരുന്ന് വിൽപ്പന, പൊലീസ് വളഞ്ഞു; യുവാവും യുവതിയും എംഡിഎംഎയുമായി പിടിയിൽ

Synopsis

പ്രതികളിൽ നിന്നും നിന്നും ന്യൂജെൻ മയക്കുമരുന്നായ 2.70 ഗ്രാം എംഡിഎംഎയും 0.14 ഗ്രാം മെത്താംഫിറ്റമിൻ എന്നിവ പൊലീസ് കണ്ടെടുത്തു

കൊച്ചി: എംഡിഎംഎ കൈവശം വെച്ച യുവാവിനെയും യുവതിയെയും കൊച്ചി സിറ്റി യോദ്ധാവ് സ്‌ക്വാഡും കളമശ്ശേരി പൊലീസും ചേർന്ന് പിടികൂടി. വൈപ്പിൻ എളംങ്കുന്നപ്പുഴ വളപ്പ് പുളിക്കൽവീട്ടിൽ ഷാജി പി സി (51) തിരുവനന്തപുരം വെങ്ങാനൂർ മുട്ടയ്ക്കാട്, നക്കുളത്ത് വീട്ടിൽ രേഷ്മ കെ (31) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇടപ്പള്ളി, ചമ്പോകടവ് റോഡ്, കാച്ചപ്പിള്ളി ലൈനിലുള്ള പുളിക്കലകത്ത് അപ്പാർട്ട്‌മെന്റിൽ മയക്കുമരുന്നു വിൽപ്പന നടത്തുന്നുണ്ടെന്ന്, കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ എസ്. ശശിധരൻ ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലാകുന്നത്. 

തിങ്കളാഴ്ച രാത്രിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇവരിൽ നിന്നും ന്യൂജെൻ മയക്കുമരുന്നായ 2.70 ഗ്രാം എംഡിഎംഎയും 0.14 ഗ്രാം മെത്താംഫിറ്റമിൻ എന്നിവ പൊലീസ് കണ്ടെടുത്തു. ഉപയോഗത്തിനും വിൽപ്പന നടത്തുന്നതിനുമായാണ് എംഡിഎംഎ കൈവശം വെച്ചതെന്ന് ചോദ്യം ചെയ്യലിൽ പ്രതികള്‍ സമ്മതിച്ചു. കളമശ്ശേരി പൊലീസ് ഇൻസ്‌പെക്ടർ വിബിൻ ദാസിന്റെ നേതൃത്വത്തിൽ യോദ്ധാവ് സ്‌ക്വാഡിന്റെ സഹായത്തോടെ കളമശ്ശേരി സബ് ഇൻസ്‌പെക്ടർമാരായ വിനോജ് എ, അജയകുമാർ കെ പി, എഎസ്‌ഐ ദിലീപ്, എസ് സിപിഒ അജ്മൽ, സിപിഒമാരായ നസീബ്, മനോജ്, ശരത്ത് ഡബ്ല്യു സിപിഒ അജു സജന എന്നിവർ ഉൾപ്പെടുന്ന പൊലീസ് സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

Read More : മലപ്പുറത്തെ മുസ്ലിം പള്ളിയിൽ ഓപൺ ജിം, ബാഡ്മിന്‍റൺ കോർട്ട്, ചിൽഡ്രൻസ് പാർക്ക്: ഈ പള്ളി വേറെ ലെവലാണ് !

അതിനിടെ തിരുവനന്തപുരത്ത് മയക്കുമരുന്നുമായി എത്തിയ രണ്ട് നിയമ വിദ്യാർഥികളുൾപ്പെടെ മൂന്നുപേരെ പൊലീസ് പിടികൂടി.
എം.ഡി.എം.എ.യുമായി എത്തിയ കഠിനംകുളം എ.കെ.ഹൗസിൽ അൻസീർ (25), അണ്ടൂർക്കോണം എസ്.ആർ.നിവാസിൽ അജ്മൽ (28), കഠിനംകുളം ഷീയാസ് മൻസിലിൽ മുഹമ്മദ് നിഷാൻ (27) എന്നിവരെയാണ് പൂവാർ പൊലീസ് പിടികൂടിയത്. ഇവർ സഞ്ചരിച്ചിരുന്ന കാറും ബൈക്കും പൊലീസ് കസ്റ്റഡിയിൽ എടുത്തു. പിടിയിലായ അജ്മലും മുഹമ്മദ് നിഷാനും ബെംഗളൂരുവിലെ എൽഎൽ.ബി വിദ്യാർഥികളാണ് എന്ന് പൊലീസ് പറഞ്ഞു.

ബെംഗളൂരുവിൽനിന്ന് തമിഴ്‌നാട്ടിലൂടെ മയക്കുമരുന്നുമായി ഒരുസംഘം എത്തുന്നുവെന്ന രഹസ്യ വിവരത്തെത്തുടർന്നാണ് പൂവാർ സി.ഐ. എൽ.ബി. പ്രവീണിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പരിശോധന നടത്തിയത്. കോവളം കാരോട് ബൈപ്പാസിലെ പുറുത്തിവള ജങ്ഷനിൽവെച്ചാണ് മയക്കുമരുന്നുമായി സഞ്ചരിച്ചിരുന്ന വാഹനം  പിടികൂടിയത്. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വീണ്ടും ദൃശ്യം മോഡൽ ! ആൾത്താമസം ഇല്ലാത്ത വീട്ടിൽ കുഴിച്ചിട്ട നിലയിൽ അസ്ഥികൂടം, കൊലപാതകം ? അന്വേഷണം
'ആർഎസ്എസ് നേതാവിന്‍റെ മുണ്ട് വലിച്ചൂരാൻ ശ്രമം', മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകവേ പൊലീസ് അതിക്രമമെന്ന് പരാതി; പന്തളത്ത് സംഘർഷം