അടൂരിലെ രണ്ട് പണയ സ്ഥാപനങ്ങളിലെത്തി, യുവതിയേയും കൂട്ടാളികളേയും സംശയിച്ചില്ല; പണയം വെച്ചത് മുക്കുപണ്ടം, അറസ്റ്റിൽ

Published : Nov 15, 2025, 03:19 PM IST
fake gold scam

Synopsis

പ്രതികൾ അടൂർ സ്റ്റേഷൻ പരിധിയിൽ ഇളമണ്ണൂർ ആദിയ ഫിനാൻസ്, പാണ്ടിയഴികത്ത് ഫിനാൻസ് എന്നീ സ്ഥാപനങ്ങളിൽ മുക്കുപണ്ടം പണയം വെച്ച് 1,75,000 രൂപയുടെ തട്ടിപ്പ് നടത്തുകയായിരുന്നു.

അടൂർ: പത്തനംതിട്ട ജില്ലയിലെ അടൂരിൽ മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയെടുക്കാൻ ശ്രമിച്ച യുവതിയെയും കൂട്ടാളികളെയും അടൂർ പൊലീസ് പിടികൂടി. ഇളമണ്ണൂർ സ്വദേശിയായ മഞ്ജു ഭവനിൽ രമേശ്‌ ഭാര്യ മഞ്ജു(28), മുക്കുപണ്ടം പണയം വയ്ക്കാൻ ഏൽപ്പിച്ച മഞ്ജുവിന്റെ ബന്ധവും സുഹൃത്തുമായ പോരുവഴി സ്വദേശി വലിയത്ത് പുത്തൻവീട്ടിൽ ജിത്തു എന്ന് വിളിക്കുന്ന നിഖിൽ (27), അടൂർ കനാൽ ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന ചിറയൻകീഴ് സ്വദേശിയായ സരള ഭവനിൽ സജിത്ത് (30) എന്നിവരാണ് പിടിയിലായത്.

അടൂർ സ്റ്റേഷൻ പരിധിയിൽ ഇളമണ്ണൂർ ആദിയ ഫിനാൻസ്, പാണ്ടിയഴികത്ത് ഫിനാൻസ് എന്നീ സ്ഥാപനങ്ങളിൽ മുക്കുപണ്ടം പണയം വെച്ച് 1,75,000 രൂപയുടെ തട്ടിപ്പ് നടത്തുകയായിരുന്നു. ജ്വല്ലറി ഉടമയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അടൂർ പൊലീസ് സബ് ഇൻസ്‌പെക്ടർ അനൂപ് രാഘവൻ ആണ് കേസ് രജിസ്റ്റർ ചെയ്തത്. ആദിക്കാട്ടുകുളങ്ങരയുള്ള സ്വകാര്യ സ്ഥാപനത്തിൽ മുക്കുവണ്ടം പണയം വെച്ച് പണം തട്ടിയെടുത്തതിലേക്ക് നൂറനാട് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിരുന്ന കേസിലേക്ക് പ്രതിയെ നൂറനാട് പൊലീസിന് കൈമാറിയിട്ടുണ്ട്. പ്രതികളെ പൊലീസ് കസ്റ്റഡിയിൽ എടുത്ത് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കർണാടകയിൽ ചൈനീസ് ജിപിഎസ് ട്രാക്കർ ഘടിപ്പിച്ച കടൽ കാക്കയെ കണ്ടെത്തി, ഇ-മെയിൽ ഐഡിയും; അന്വേഷണം
താമരശ്ശേരിയില്‍ നിയന്ത്രണം വിട്ട ബസ് കാറിലിടിച്ചു, കാർ യാത്രികന് ദാരുണാന്ത്യം; ഇരുവാഹനങ്ങളും നിന്നത് മതിലിൽ ഇടിച്ച്