വ്യാജമദ്യ വിൽപ്പന; പണവും മദ്യവുമായി യുവതി അറസ്റ്റിൽ

By Web TeamFirst Published Sep 30, 2018, 6:43 AM IST
Highlights

കഴിഞ്ഞ ദിവസം രാത്രി 7. 30യോടെ യാണ് സംഭവം. വിൽപ്പന ക്കായി ചെറിയ കുപ്പികളിൽ മദ്യം നിറയ്ക്കുമ്പോളാണ് പോലീസ് എത്തിയത്. വീട്ടിലെ അടുക്കളയിൽ ഗ്യാസ് സിലിണ്ടറിന് പുറകിൽ സ്കൂൾ ബാഗിൽ സൂക്ഷിച്ച നിലയിൽ ആണ് മൂന്ന് കുപ്പികൾ കണ്ടത്. മദ്യവിൽപ്പന ഉണ്ടെന്നു നാട്ടുകാരുടെ പരാതിയെ തുടർന്നാണ് പോലീസ് നടപടി.
 
ഹരിപ്പാട്:  വ്യാജമദ്യ വിൽപ്പന യുവതി അറസ്റ്റിൽ. മുതുകുളം തെക്ക് ഏഴാം വാർഡിൽ പെന്നേത്ത്തറയിൽ ഗുരുപ്രിയ (40)യെ ആണ് കനകക്കുന്ന് എസ് ഐ സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ ഉള്ള പോലീസ് സംഘം പിടികൂടിയത്. ഇവരിൽ നിന്നും നാലു ലിറ്റർ വിദേശ മദ്യവും, 8600 രൂപയും കണ്ടെടുത്തു.

click me!